Flash News

രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തണമെങ്കില്‍ അമിത് ഷായെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം: രാഷ്ട്രപതിക്ക് കോണ്‍ഗ്രസിന്റെ നിവേദനം

February 27, 2020

ERw-NyzUUAAbT9hന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം അരങ്ങേറിയതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, ഗുലാം നബി ആസാദ്, പി ചിദംബരം, എന്‍കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

ഡല്‍ഹിയില്‍ കലാപം നടക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാഴ്ചക്കാരായി നോക്കി നിന്നെന്ന് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. ഡല്‍ഹി പൊലീസിന്റെയും കേന്ദ്ര സേനകളുടെയും നിയന്ത്രണമുള്ള അമിത് ഷാ കലാപം നിയന്ത്രിക്കാന്‍ ഇടപെട്ടില്ല. അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

രാജ്യധര്‍മ്മത്തെ (ജനാധിപത്യം) സംരക്ഷിക്കാന്‍ തന്റെ അധികാരം ഉപയോഗിക്കാന്‍ രാഷ്ട്രപതിയോട് ആഭ്യര്‍ത്ഥിച്ചതായി സന്ദര്‍ശനത്തിന് ശേഷം മന്‍മോഹന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തരാണെന്ന് സോണിയ ഗാന്ധിയും പ്രതികരിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചതായും സോണിയ ഗാന്ധി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top