Flash News

പിറവം മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ ജേക്കബിനു ഹൂസ്റ്റണില്‍ ഊഷ്മള സ്വീകണം നല്‍കി

February 28, 2020 , ജീമോന്‍ റാന്നി

Photo1ഹൂസ്റ്റണ്‍ : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയ പിറവം മുനിസിപ്പാലിറ്റി ചെയര്‍മാനും കേരളം മുന്‍സിപ്പാലിറ്റി അസോസിയേഷന്‍റെ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ സാബു കെ ജോസഫിന് ഹൂസ്റ്റണില്‍ സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുക്കിയ പ്രൗഡഗംഭീരമായ ചടങ്ങില്‍ ഊഷ്മള സ്വീകണം നല്‍കി.

ഫെബ്രുവരി 18 ചൊവ്വാഴ്ച്ച വൈകുന്നേരം സ്റ്റാഫ്ഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ജോര്‍ജ് കോളച്ചേരില്‍ അദ്ധ്യക്ഷത വചിച്ചു,

photo2പിറവം സ്വദേശിയും പിറവത്തെ ജനോപകാരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയുമായ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകന്‍ ബേബി മണക്കുന്നേല്‍ സാബുവിനെ സദസ്സിനു പരിചയപ്പെടുത്തി. പിറവം നഗരസഭയുടെ പ്രഥമ അദ്ധ്യക്ഷനാകുന്നതിന് മുമ്പ് അഞ്ചു വര്‍ഷം പിറവം പഞ്ചായത്തിന്‍റെ പ്രസിഡന്‍റുമായിരുന്ന സാബു ഏറ്റവുമടുത്ത് തന്നെ പിറവം എം.എല്‍.എ യായി നിയമസഭയില്‍ കരുത്തു തെളിയിക്കുമെന്നും ബേബി പ്രത്യാശ പ്രകടിപ്പിച്ചു.

പിറവം നഗരസഭയില്‍ നടപ്പാക്കിയ ജനോപകാരപ്രദമായ വിവിധ വികസന പ്രവര്‍ത്തനങ്ങളും നിര്‍ധനരും വിധവകളുമായ അമ്മമാരെ ആദരിക്കുന്ന ‘അമ്മയോടൊപ്പം’ പരിപാടിയും അദ്ദേഹത്തിന്‍റെ സംഘാടക മികവും കണക്കിലെടുത്ത് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രത്യേക പുരസ്കാരവും പൊന്നാടയും നല്‍കി അദ്ദേഹത്തെ ആദരിച്ചു. കഴിഞ്ഞ 8 വര്‍ഷമായി ജനുവരി മാസം പിറവത്ത് നടന്ന് വരുന്ന ‘അമ്മയോടൊപ്പം’ ജനകീയ പരിപാടിയില്‍ ഈ വര്‍ഷം 1000ല്‍ പരം നിര്‍ധനരായ വിധവമാരെയാണ് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കി ആദരിച്ചത്.

photo3മറുപടി പ്രസംഗത്തില്‍ നഗരപിതാവ്, പഞ്ചായത്ത് പ്രസിഡന്‍റ് എന്നീ നിലകളില്‍ കഴിഞ്ഞ 9 വര്‍ഷമായി ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ സാബു സവിസ്തരം സദസ്സിനോട് വിവരിച്ചു. ഭാര്യ പ്രീതി ജേക്കബിനോടൊപ്പമാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുത്തത്.

സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ചേംബര്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, വൈസ് പ്രസിഡന്‍റ് ജിജു കുളങ്ങര, ചേംബര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സണ്ണി കാരിക്കല്‍, സക്കറിയ കോശി, മാധ്യമ പ്രവര്‍ത്തകരായ എ.സി. ജോര്‍ജ്, ജീമോന്‍ റാന്നി, യു.എസ് പോലീസ് ഓഫീസറും മലയാളിയുമായ മനോജ് പൂപ്പാറ, തോമസ് ഒലിയാംകുന്നേല്‍, പൊന്നു പിള്ള, തോമസ് ചെറുകര, രാജന്‍ പടവത്തില്‍, റോയ് ആന്‍റണി, സെബാസ്റ്റ്യന്‍ പാലാ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

ജോര്‍ജ് കോളച്ചേരില്‍ എം.സി.യായി പരിപാടികള്‍ നിയന്ത്രിച്ചു.

photo4 photo5


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top