Flash News

ക്ഷേത്രം നവീകരിക്കുമ്പോൾ പ്രത്യക്ഷപ്പെട്ടത് നിധികുംഭം!

February 28, 2020

content_image_34827331-f028-40be-82af-450fce471058ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി തിരുവനൈക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിൽ നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. 504 ചെറിയ സ്വർണ്ണനായണങ്ങളും ഒരു വലിയ നാണയവുമായിരുന്നു നിധിശേഖരത്തിൽ ഉണ്ടായിരുന്നത്.

ഏതാണ്ട് 1800 വർഷങ്ങൾക്ക് മുമ്പ് ചോള കാലഘട്ടത്തിൽ നിർമ്മിച്ച ക്ഷേത്രത്തിൽ പതിവായുള്ള നവീകരണ പ്രവൃത്തികൾ നടക്കുകയായിരുന്നു. അംബാൾ സന്നിധിക്ക് എതിർവശത്തുള്ള വലൈകോട്ടം വൃത്തിയാക്കി പൂന്തോട്ടം ഒരുക്കാനായിരുന്നു ക്ഷേത്ര അധികൃതരുടെ തീരുമാനം. ഇതിനായി ക്ഷേത്ര സമുച്ചയത്തിലെ അഖിലാണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ  കുഴി എടുക്കുന്നതിനിടെയായിരുന്നു നിധികുംഭം കണ്ടെത്തിയത്. ഏഴടി താഴ്ചയില്‍ പിത്തള പാത്രത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങൾ. ചോള രാജവംശക്കാലത്തെ  (1000- 1200 കാലഘട്ടം) നാണയങ്ങളാണ് കണ്ടെത്തിയത്.

കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ ക്ഷേത്ര അധികൃതര്‍ പൊലീസിന് കൈമാറി. കൂടുതൽ പരിശോധനയ്ക്കായി നാണയമടങ്ങിയ പാത്രം ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ERwnhL4VAAAvIaH



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top