Flash News

ഏഴാമത് മാര്‍ മാക്കീല്‍ നാഷണല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് റ്റാമ്പായില്‍ മാര്‍ച്ച് ഏഴിന്

February 29, 2020 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_44698109-1റ്റാമ്പാ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവാലയം കഴിഞ്ഞ ആറു വര്‍ഷങ്ങളായി നടത്തിവരുന്ന മാര്‍ മാക്കീല്‍ നാഷണല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ദേവാലയത്തിന്റെ ദശാബ്ദിയോടനുബന്ധിച്ച് അതിവിപുലമായി ഈവര്‍ഷം നടത്തുന്നു.

കോട്ടയം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മത്തായി മാക്കീലിന്റെ നാമഥേയാര്‍ത്ഥം നടത്തുന്ന ഈ ടൂര്‍ണമെന്റ് മൂന്നു വിഭാഗമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. കോളജ് വിഭാഗത്തില്‍ 24 വയസ്സിനും അതിനു താഴെയും, ഹൈസ്കൂള്‍ വിഭാഗത്തില്‍ 18 വയസ്സിനും അതിനു താഴെയും, മിഡില്‍ സ്കൂള്‍ വിഭാഗത്തില്‍ 14 വയസ്സിനും അതിനു താഴെയും ഉള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്നതാണ്. ടീമുകള്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ.ഡോ. ജോസഫ് ആദോപ്പള്ളില്‍ (914 673 6956), സന്തോഷ് പുതിയകുന്നേല്‍ (813 679 0278), തോമസ് പഴുക്ക (813 846 4129). ഇമെയില്‍: marmakilbasketball@gmail.com

Newsimg1_44698109


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top