Flash News

നടിയെ ആക്രമിച്ച കേസ്: നടന്‍ കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

February 29, 2020

1_298കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. വിസ്താരത്തിനായി വെള്ളിയാഴ്ച ഹാജരാകാന്‍ കുഞ്ചാക്കോ  ബോബന് കോടതി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് എറണാകുളം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യമുള്ള വാറന്റാണിത്.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലില്‍ ആയതിനാല്‍ പ്രസ്തുത ദിവസം കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് കുഞ്ചാക്കോ ബോബന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് അടുത്ത മാസം 4 ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

കുഞ്ചാക്കോ ബോബനെ കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ എന്നിവര്‍ക്കും വിസ്താരത്തിനായി ഹാജരാകാന്‍ സമന്‍സുണ്ടായിരുന്നു. ഇവര്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിസ്തരിക്കുന്നതും മാര്‍ച്ച് നാലിലേക്ക് മാറ്റിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top