Flash News

സൗത്ത് കരോലിന ഡെമോക്രാറ്റിക് പ്രെെമറിയില്‍ ജൊ ബൈഡനു അട്ടിമറി വിജയം

March 1, 2020 , പി പി ചെറിയാന്‍

image (1)സൗത്ത് കരോലിന : പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന സൗത്ത്കരോലിന ഡെമോക്രാറ്റിക് പ്രെെമറിയില്‍ ബെര്‍ണി സാണ്ടേഴ്സിനെതിരെ മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അട്ടിമറി വിജയം നേടി. വൈകി കിട്ടിയ റിപ്പോര്‍ട്ടനുസരിച്ചു ബൈഡന്‍ വന്‍ വിജയത്തിലേക്കു നീങ്ങുകയാണ്.

റിപ്പോര്‍ട്ട് ചെയ്ത 95 ശതമാനത്തില്‍ ജോ ബൈഡനു 48.7 ശതമാനം ലഭിച്ചപ്പോള്‍ രണ്ടാമത്തെ സ്ഥാനത്തെത്തിയ ബെര്‍ണിക് 20 ശതമാനം മാത്രമാണ് ലഭിച്ചത്.

കാലിഫോര്‍ണിയ പ്രെെമറിയില്‍ മോശം പ്രകടനം കാഴ്ചവെച്ച ആക്ടിവിസ്റ്റും, മില്ലിയനീറുമായ ടോം സ്റ്റെയര്‍ പ്രസിഡന്‍റ് ഡെമോക്രാറ്റിക് പ്രെെമറിയില്‍ നിന്നും പിന്മാറുകയാണെന്ന് ശനിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചു . സൗത്ത് കരോലിനയിലും മുന്‍ ന്യുയോര്‍ക്ക് മേയര്‍ ബ്ലൂംബെര്‍ഗ് പ്രെെമറി ബാലറ്റില്‍ ഇല്ലായിരുന്നു.

ബ്ലാക്ക് വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സൗത്ത് കാരോലിനയില്‍ 2020ല്‍ ബൈഡന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 2008ല്‍ ഒബാമയും 20016ല്‍ ഹിലരി ക്ലിന്‍റനും വന്‍ വിജയം നേടിയിരുന്നു. യുവജനതയും മറ്റ് ദുര്‍ബല വിഭാഗങ്ങളും സാന്‍ഡേഴ്സിനെയാണു ഇവിടെ പിന്തുണക്കുന്നത്.

14 സ്റ്റേറ്റുകളില്‍ മാര്‍ച്ച് 3 സൂപ്പര്‍ ട്യൂസ്ഡേയില്‍ ഇതോടെ ജോ ബൈഡന്‍റെ സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുവരെ നടന്ന പ്രെെമറിയില്‍, അയോവയില്‍ മുന്‍ മേയര്‍ പീറ്റ് ബട്ടീജും ന്യുഹാംഷെയറിലും നെവാഡയിലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സുമാണു വിജയിച്ചപ്പോള്‍ വളരെ പിന്നിലായിരുന്നു ബൈഡന്‍, നെവാഡയില്‍ രണ്ടാം സ്ഥാനത്തായിരുന്നു.

ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സ്റ്റേറ്റുകളായ കാലിഫോര്‍ണിയയിലും (415 ഡലിഗേറ്റ്സ്) ടെക്സസിലും (228 ഡലിഗേറ്റ്സ്) സാന്‍ഡേഴ്സ് ആണു മുന്നില്‍. എന്നാല്‍ വിര്‍ജിനിയ, നോര്‍ത്ത് കരലിന, അലബാമ എിവിടങ്ങളില്‍ ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു.

14 സ്റ്റേറ്റുകളില്‍ മാര്‍ച്ച് 3 സൂപ്പര്‍ ട്യൂസ്ഡേയില്‍ ഇതോടെ ജോ ബൈഡന്‍റെ സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top