Flash News

അമൃതപുരി ക്യാമ്പസ്സില്‍ ശാസ്ത്ര ദിന ആഘോഷങ്ങള്‍ക്ക് സമാപനം

March 6, 2020 , അമൃത മീഡിയ

1ദേശീയശാസ്ത്ര ദിനത്തോടനുബന്ധിച്ച അമൃതപുരിയിലെ അമൃത സ്കൂള്‍ ഓഫ് ബയോ ടെക്നോളജി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സമാപിച്ചു. ‘സെലിബ്രേറ്റിംഗ് വുമണ്‍ ഇന്‍ സയന്‍സ്’ എന്ന ടാഗ്‌ലൈനോടുകൂടി ഫെബ്രുവരി 28ന് ആരംഭിച്ച ‘Sci High 2020’ ശാസ്ത്രമേഖലയില്‍ ഔദ്യോഗിക ജീവിതം നയിക്കുന്ന സ്ത്രീകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷംസൃഷ്ടിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു.

3ശാസ്ത്ര-പരമ്പരാഗത വൈദ്യശാസ്ത്രരംഗത്തെ രണ്ട് പ്രമുഖ വനിതകളായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞ ഡോ. സോണിയ, ‘വനമുത്തസി’ എന്നറിയപ്പെടുന്ന പദ്മശ്രീ ലക്ഷ്മികുട്ടിയമ്മ എന്നിവരായിരുന്നു സമാപന ചടങ്ങിലെ അതിഥികള്‍. പരമ്പരാഗത ചികിത്സാ രീതിയുടെ ഗുണങ്ങളെക്കുറിച്ചും ആധുനിക വൈദ്യശാസ്ത്രവുമായുള്ള വ്യത്യാസങ്ങളെകുറിച്ചും ലക്ഷ്മികുട്ടിയമ്മ സംസാരിച്ചു. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട അറിവാണ് തനിക്കുള്ളതെന്നും കഴിഞ്ഞ 47 വര്‍ഷമായി പാമ്പുകടിയേറ്റ് എത്തുന്നവര്‍ക്ക് പരമ്പരാഗത മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്നും ലക്ഷ്മികുട്ടിയമ്മ പറഞ്ഞു.

2ഒരാഴ്ച നീണ്ടു നിന്ന ആഘോഷങ്ങളില്‍ ക്വിസ് മത്സരം, ഇവന്‍റുകള്‍, സ്പെല്‍-ബീ, ഇന്‍റര്‍ബ്രെയിന്‍സ് ഡിബേറ്റ് മത്സരം എന്നിവ സംഘടിപ്പിച്ചു. നിലവിലെ ശാസ്ത്രീയ വിവരണങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദികൂടിയായിരുന്നു ‘Sci High 2020.’ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ കൈമാറി.

അമൃത വിശ്വവിദ്യപീഠത്തിലെ അമൃത ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററിന്‍റെയും (അമൃത ടിബിഐ) സെന്‍റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി സിസ്റ്റംസ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്സിന്‍റെയും ഹെഡും, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഡീനുമായ ഡോ. കൃഷ്ണശ്രീ അച്ചുതന്‍, അമ്മച്ചി ലാബ്സ് ഡയറക്ടറും ലിംഗസമത്വത്തിന്‍റെയും വനിതാ ശാക്തീകരണത്തിന്‍റെയും ഭാഗമായി യുനെസ്കോയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഭവാനി റാവു ആര്‍, സ്കൂള്‍ ഓഫ് ബയോടെക്നോളജി പ്രൊഫസര്‍ ഡോ. ഗീതകുമാര്‍ എന്നിവരെ ഉത്ഘാടന ചടങ്ങില്‍ ആദരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top