Flash News

മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അപലനീയം സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്‌സ്

March 7, 2020 , ജീമോന്‍ റാന്നി

1chemberofcomerceഹൂസ്റ്റണ്‍ : ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെയ്തുവെന്നാരോപിച്ച് മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്ക് തികച്ചും പ്രതിഷേധാര്‍ഹവും അപലനീയവുമാണെന്ന് സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്‌സ്.ഡല്‍ഹിയില്‍ അരങ്ങേറിയ ആസൂത്രിതമായ വംശഹത്യാ ശ്രമം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ സംപ്രേഷണം തടഞ്ഞ നടപടി അത്യന്തം ഖേദകരവും ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്നു ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് പിന്‍വലിച്ചുവെങ്കിലും മീഡിയ വണ്‍ ചാനലിന്റെ വിലക്ക് ഇപ്പോഴും തുടരുകയാണ്.

ഇത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്തു പാടില്ലെന്ന് ഉത്തരവിടുന്നതിനു തുല്യമാണ്. ഈ ചാനലുകള്‍ക്കെതിരെയുള്ള നീക്കം ഇന്ത്യന്‍ ജനതയുടെ മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണ്. അത് ശക്തമായി എതിര്‍ക്കപ്പെടണം. ഡല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതിന്റെ വിദ്വേഷം എന്ന നിലയ്ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി. അഭിപ്രായങ്ങള്‍ തുറന്നു പറയുവാനും പ്രകടിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുവാന്‍ പാടില്ലെന്നും പ്രസിഡണ്ട് ജോര്‍ജ് കോളച്ചേരില്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തെപറ്റി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ച 7 കോണ്‍ഗ്രസ് എംപിമാരെ ഈ പാര്‍ലമെന്റ് സെഷന്‍ കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയും ഖേദകരവും അപലനീയവുമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഉത്തമ ഉദാഹരണമാണ് ഈ നടപടിയില്‍ കൂടെ കാണാന്‍ കഴിയുന്നതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ ഇന്ത്യയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top