Flash News

കെ.വി. സനൂഫിന് ടാലന്റ് പബ്ലിക് സ്‌ക്കൂളിന്റെ അനുമോദനം

March 9, 2020 , അഫ്സല്‍ കിളയില്‍

WhatsApp Image 2020-03-08 at 9.25.21 AM (1)ദോഹ: കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച വയനാട് ചുരം ചാലഞ്ച് 2020യില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച ടാലന്റ് പബ്ലിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി കെ.വി. സനൂഫിന് ടാലന്റ് പബ്ലിക് സ്കൂളിന്റെ അനുമോദനം.

നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, പ്രിന്‍സിപ്പല്‍ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണല്‍
സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല, പി.ടി.എ എക്‌സിക്യൂട്ടീവ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജൗഹറലി തങ്കയത്തില്‍ എന്നിവര്‍ സനൂഫിനെ അഭിനന്ദിച്ചു.

വയനാട് ചുരം പതിമൂന്ന് കിലോമീറ്റര്‍ നീളം 47.57 മിനുറ്റിലാണ് സനൂഫ് പൂര്‍ത്തിയാക്കിയത്. കലാ കായിക മത്സരങ്ങളിലും പഠന രംഗത്തും തിളങ്ങുന്ന സനൂഫ് പെരിന്തല്‍മണ്ണയില്‍ നടന്ന റണ്‍ പെരിന്തല്‍മണ്ണ റണ്‍, മലപ്പുറത്ത് നടന്ന റണ്‍ ഫോര്‍ ഷെയറിംഗ്, കോഴിക്കോട് നടന്ന കാലിക്കറ്റ് ഹാഫ് മാരത്തോണ്‍ എന്നിവകളില്‍ 10 കിലോമീറ്റര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്.

വടക്കാങ്ങര സ്വദേശിയായ സദ്‌റുദ്ധീന്‍ കെ.വി, സുബൈദ ദമ്പതികളുടെ മകനാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top