Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

ഫാമിലി കോണ്‍ഫറന്‍സ് ടീം നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവക സന്ദര്‍ശിച്ചു

March 9, 2020 , രാജന്‍ വാഴപ്പള്ളില്‍

famജൂലൈ 15 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്‍റ്റിക് സിറ്റിയില്‍ റാഡിസണ്‍ ക്ലാറിഡ്ജ് ഹോട്ടലിലില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് ഫണ്ട് ശേഖരണാര്‍ത്ഥം പ്രതിനിധികള്‍ സെന്‍റ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകസന്ദര്‍ശിച്ചു.

മാര്‍ച്ച് 1 ന് വി ശുദ്ധകുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. വിജയ് തോമസ് കമ്മിറ്റി അംഗങ്ങളായ ബാബു പാറയ്ക്കല്‍ , അജോയ് ജോര്‍ജ്, എന്നിവരെ സ്വാഗതം ചെയ്തു. യോഗത്തില്‍ ഫാ. മാത്യുസി.ചാക്കോയും ഇടവകയുടെ സെക്രട്ടറി റോബിന്‍ മാത്യുവും സംബന്ധിച്ചു.

ബാബു പാറയ്ക്കലും അജോയ് ജോര്‍ജും ചേര്‍ന്ന് കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്‌ട്രേഷന്‍നെ കുറിച്ചും, സുവനീറിലേക്കു നല്‍കാവുന്ന, പരസ്യങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍, ഗാനങ്ങള്‍ എന്നിവയെക്കുറിച്ചും വിവരിച്ചു.

ഫാ.വിജയ് തോമസും, ബാബു പാറയ്ക്കലും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന്അംഗങ്ങള്‍ രജിസ്റ്റര്‍ചെയ്യുകയും പരസ്യങ്ങള്‍ നല്‍കുകയും ചെയ്തു. ഇടവകയില്‍ നിന്നുംനല്‍കിയ സഹായങ്ങള്‍ക്ക് കമ്മിറ്റിനന്ദി അറിയിച്ചു.

fam1 fam2 fam3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top