Flash News

കൊവിഡ്-19: സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

March 15, 2020

saudiaറിയാദ്: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു.

കൊറോണ വൈറസ് പടരാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് (മാര്‍ച്ച് 15 ഞായറാഴ്ച മുതല്‍) നിര്‍ത്തിവയ്ക്കാന്‍ രാജ്യ സര്‍ക്കാര്‍ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

‘അസാധാരണമായ കേസുകള്‍’ ഒഴികെ മറ്റെല്ലാവര്‍ക്കും ഈ നിര്‍ത്തലാക്കല്‍ ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

വിമാന സര്‍‌വീസുകള്‍ നിര്‍ത്തിവെച്ചതുമൂലം മടങ്ങാന്‍ കഴിയാത്ത പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തിരിച്ചെത്തിയ ശേഷം ക്വാറന്റൈനില്‍ പോകേണ്ടി വന്നാല്‍ അവര്‍ക്ക് അവധി നല്‍കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ ഇതുവരെ 86 വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗ പ്രതിരോധത്തിന്റെ നടപടികളുടെ ഭാഗമായി ചില രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇതിനകം തന്നെ നിര്‍ത്തിവച്ചിരുന്നു.

വൈറസ് പടരുമെന്ന ഭയം മുസ്ലീം പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും വര്‍ഷം തോറും തീര്‍ത്ഥാടനം നടത്തുന്നത് അധികൃതര്‍ നിര്‍ത്തിവച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top