Flash News

കൊറോണ വൈറസ്: പ്രമേഹമുള്ളവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം

March 19, 2020

2019 അവസാനത്തോടെ, ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാന്‍ എന്ന നഗരത്തിലെ ന്യൂമോണിയ കേസുകളുടെ കാരണമായി കൊറോണ വൈറസ് (മനുഷ്യനും മൃഗങ്ങള്‍ക്കും രോഗമുണ്ടാക്കുന്ന ഒരു പ്രത്യേക വൈറസ്) കണ്ടെത്തി. അതിനുശേഷം അത് അതിവേഗം വ്യാപിക്കുകയും ചൈനയിലുടനീളം പകര്‍ച്ചവ്യാധി ഉണ്ടാവുകയും ആഗോളതലത്തില്‍ അതിവേഗം പടരുകയും ചെയ്തു. ഇത് ഇപ്പോള്‍ എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിക്കുന്നു.

പ്രമേഹമുള്ളവർക്ക് വൈറസ് ഉണ്ടെങ്കിൽ എന്തുചെയ്യണം? പ്രമേഹമുള്ളവർ രോഗബാധിതരാകുന്നതിനുമുമ്പ് എന്തുചെയ്യണമെന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ശുപാര്‍ശ ചെയ്യുന്നു.

പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നവര്‍ക്കാണ് കൊറോണ വൈറസ് രോഗം എളുപ്പം പിടിപിടുകയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ വൃദ്ധരും കുട്ടികളുമുള്‍പ്പെടെ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പ്രമേഹ രോഗികള്‍ക്കും ആശങ്ക വര്‍ധിക്കുകയാണ്. ആ ആശങ്കയെ തള്ളിക്കളയാനും സാധിക്കില്ല. കാരണം പ്രമേഹ രോഗികള്‍ക്ക് എല്ലാ തരത്തിലുമുള്ള അണുബാധ എളുപ്പം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ്-19ന്റെ കാര്യത്തിലും വ്യത്യസ്തമല്ല.

കൊവിഡ്-19 ബാധ ന്യൂമോണിയയിലേക്ക് നയിക്കും. രണ്ടാമതൊരു ബാക്ടീരിയല്‍ അണുബാധ കൂടിയായാല്‍ അത് വൈറല്‍ ന്യൂമോണിയ രൂക്ഷമാക്കും. ഈ സ്ഥിതി വിശേഷം നിലനില്‍ക്കെ പ്രമേഹ രോഗബാധിതര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇതിനായി എല്ലാവരും ചെയ്യുന്നതുപോലെ നല്ല ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനവും പ്രഥമവുമായ നടപടി. ഇടയ്ക്കിടെ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ടോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കണം. ചുമയോ പനിയോ ജലദോഷമോ ഉള്ളവരുമായി നിര്‍ബന്ധമായും അകലം പാലിയ്ക്കണം.

പ്രമേഹ രോഗികള്‍ ഈ സമയങ്ങളിലെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന അണുബാധയുണ്ടാവുകയാണെങ്കില്‍ കൊറോണ വൈറസ് അണുബാധയെ ചെറുക്കാന്‍ കഴിയാത്ത രീതിയില്‍ അനിയന്ത്രിത പ്രമേഹം ഉണ്ടാകും. അതിനാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ചോ തുടര്‍ച്ചയായുള്ള ഗ്ലൂക്കോസ് പരിശോധന വഴിയോ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്നാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് അളവ് നിയന്ത്രിച്ച് നിര്‍ത്തണം.

ഇനി നിങ്ങള്‍ക്ക് ടൈപ്പ് 1 പ്രമേഹമോ, അമിതമായ അളവില്‍ ഇന്‍സുലിന്‍ ആവശ്യമായ ടൈപ്പ് 2 പ്രമേഹമോ ആണെങ്കിലും ഉടനെ ഡോക്ടറുടെ അടുത്തേയ്ക്ക് ഓടേണ്ട ആവശ്യമില്ല. സാധാരണ രീതിയിലുള്ള ശുചിത്വവും വ്യക്തികളുമായുള്ള അകലവും പാലിച്ചാല്‍ മാത്രം മതി. പ്രമേഹ രോഗികള്‍ ഉപയോഗിക്കുന്ന സൂചികളും മറ്റ് ഉപകരണങ്ങളും മറ്റുള്ളവരുമായി പങ്കുവെയ്ക്കരുതെന്ന് മാത്രമല്ല, അവ വൃത്തിയായി സൂക്ഷിക്കുകയും വേണം.

ശ്രവതുള്ളികളിലൂടെയാണ് പ്രധാനമായും കൊറോണ വൈറസ് അണുബാധയുണ്ടാകുന്നത്. അതുകൊണ്ട് വൈറസ് ബാധയുള്ളയാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ആ ശ്രവങ്ങളിലുള്ള അണുക്കള്‍ ശ്വാസോച്ഛ്വാസത്തിലൂടെ അടുത്തിരിക്കുന്നയാളിലേക്ക് പകരും. അതിനാല്‍ മാസ്ക് ധരിക്കുന്നത് ശീലമാക്കണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top