Flash News

പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്; അതിജീവനത്തിനായി വിതരണം ചെയ്യുന്നത് അഞ്ചരക്കോടിയിലേറെ തുക

March 20, 2020 , കുടുംബശ്രീ പാലക്കാട്

IMG-20200319-WA01052018 മുതല്‍ കേരളം നേരിട്ട പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജില്ലയിലെ കുടുംബങ്ങള്‍ക്ക് ഉപജീവനോപാധികള്‍ പുനഃസ്ഥാപിക്കുന്നതിനും ഏര്‍പ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം അനുവദിച്ച തുക വിതരണം അവസാന ഘട്ടത്തില്‍.

പ്രത്യേക ജീവനോപാതി പാക്കേജ്, ആര്‍.കെ.ഡി.പി.(റിസര്‍ജൻറ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം), ആര്‍.കെ.എല്‍.എസ്. എന്നീ പദ്ധതികള്‍ മുഖേനയാണ് ജില്ലയില്‍ അഞ്ചരക്കോടിയിലേറെ തുക വിതരണം ചെയ്യുന്നത്.

പ്രത്യേക ജീവനോപാതി പാക്കേജ് വഴി ലഭ്യമായ2 കോടി 22 ലക്ഷത്തി എഴുതിനായിരത്തോളം രൂപയില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടി വന്ന സൂക്ഷ്മ സംരംഭക മേഖലക്ക് അഞ്ച് ലക്ഷത്തി തൊണ്ണൂറായിരം രൂപ, കാര്‍ഷിക മേഖലക്ക് നാല്പത്തിയാറ് ലക്ഷത്തി അറുപത്തി അയ്യായിരം രൂപ, മൃഗസംരക്ഷണ മേഖലക്ക് അറുപത്തി എട്ട് ലക്ഷത്തി നാല്പത്തിമൂവായിരത്തി എഴുനൂറ്റി അന്‍പത് രൂപ, പ്രളയബധിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നതിന് കുടുംബശ്രീ ആവിഷ്ക്കരിച്ച ‘എറൈസ്’ പദ്ധതിക്കായി മുപ്പത്തിയെട്ട് ലക്ഷത്തി ഇരുപത്തിഒമ്പതിനായിരത്തി എണ്ണൂറ്റിയെട്ട് രൂപ, ടെക്നോളജി ഫണ്ടിലേക്കായി നാല് ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരത്തി അറുനൂറ്റി എണ്‍പത്തിയേഴ് രൂപ, 2018 ആഗസ്റ്റ് മാസത്തില്‍ ചെങ്ങന്നൂരില്‍ സംഘടിച്ച സരസ് മേളയില്‍ പങ്കെടുക്കുകയും പ്രളയത്തില്‍ ഉത്പന്നങ്ങള്‍ നശിക്കുകയും ചെയ്ത ജില്ലയിലെ സംരംഭകര്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിനായി നാല്പത്തിയാറ് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ് രൂപ എന്നിങ്ങിനെയാണ് 2,10,80835 രൂപ വകയിരുത്തിയത്.

IMG-20200319-WA0106കൂടാതെ, കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ടായി (സി.ഇ.എഫ്.)ഒരു കോടി 44 ലക്ഷത്തി മുപ്പതിനായിരം രൂപ, വള്‍നറബിലിറ്റി റിഡക്ഷന്‍ ഫണ്ടായി ( വി.ആര്‍.എഫ്) നാല്പത്തിയേഴ് ലക്ഷം, കാര്‍ഷിക മേഖലയിലെ നാശനഷ്ടങ്ങള്‍ നികത്താന്‍ നൂറ്റി ഇരുപത് സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് ക്രൈസിസ് മാനേജ്മെന്റ് ഫണ്ടായി (സി.എം.എഫ്) ഇരുപത്തിരണ്ട് ലക്ഷത്തി പതിനെട്ടായിരത്തി അഞ്ഞൂറ് രൂപ, എന്നിങ്ങനെ ആര്‍.കെ.ഡി.പി. പദ്ധതി വഴി രണ്ട് കോടി നാല്‍പ്പത് ലക്ഷത്തി എഴുപത്തിയെട്ടായിരത്തി അഞ്ഞൂറ് രൂപ ജില്ലയില്‍ വിതരണം ചെയ്യും.

കൂടാതെ, പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍ വീണ്ടെടുക്കുന്നതിനായി നടപ്പിലാക്കുന്ന ആര്‍.കെ.എല്‍.എസ്. പദ്ധതിയുടെ ഭാഗമായി വായ്പ ലഭ്യമാക്കിയവര്‍ക്കുള്ള പലിശ സബ്‌സിഡി ആദ്യ ഗഡു തുകയായ 1 കോടി 20 ലക്ഷത്തി 70606 രൂപ 604 അയല്‍കൂട്ടങ്ങളിലെ1707 പ്രളയ ബാധിതര്‍ക്കായി വിതരണം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top