Flash News

കൊവിഡ്-19 പ്രതിരോധം: സമാധാനത്തിന്റെ ഭാഷ ഇനിയില്ല; റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ചു

March 23, 2020

yhrകാസര്‍കോട്: പുതിയ അഞ്ച് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാസര്‍കോട്ട് ജില്ലയില്‍ കനത്ത സുരക്ഷ. നിരത്തിലിറങ്ങിയ വാഹനങ്ങളെല്ലാം പൊലീസ് തടഞ്ഞു. റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു. ഇനി റൂട്ട് മാപ്പും ആഭ്യര്‍ത്ഥനയുമില്ല, നടപടി മാത്രമാണുണ്ടാവുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കടകള്‍ രാവിലെ 11 മുതല്‍ 5 മണി വരെ തുറക്കും. തുറക്കാത്തവരെ തുറപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ‘ഇനി നന്നാവും’ എന്ന പേരുകളില്‍ ജാഗ്രതാ സമിതികള്‍ ഓരോ പഞ്ചായത്തുകൡും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വാഹനങ്ങളും പരിശോധിക്കും. ആശുപത്രിയിലേക്കാണെങ്കിലും രേഖകള്‍ കാണിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ കടത്തിവിടൂവെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 19 ആയി. നിലവില്‍ 76 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. സമൂഹവ്യാപനത്തിലൂടെയാണ് കൊറോണ ഇവിടെ ഇത്രവേഗം പടര്‍ന്ന് പിടിക്കാനിടയായത്. അതുകൊണ്ടാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം കടുത്ത നടപടികളിലേക്ക് കടന്നത്. നിരോധനാജ്ഞ വന്നതിനാല്‍ എല്ലാ പൊതുഗതാഗതങ്ങളും നിര്‍ത്തിലാക്കി. പൊതു ഇടങ്ങളിലെ കൂട്ടം ചേരലുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. ഉത്സവങ്ങള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയെല്ലാം പൂര്‍ണമായും റദ്ദാക്കി. നിരോധനാജ്ഞ ലംഘിക്കുന്നവരോട് സംയമനത്തിന്റെ ഭാഷയായിരിക്കില്ല പ്രയോഗിക്കുകയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top