Flash News

കൊവിഡ്-19 നിരീക്ഷണത്തിലിരുന്നയാള്‍ അക്രമാസക്തനായി; നഴ്‌സിനെ ആക്രമിച്ചു

March 23, 2020

file79p81v10c4z16v8s7oqj-1584441922കൊല്ലം: കൊവിഡ്-19 രോഗബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ അക്രമാസക്തനായി. കൊല്ലം ആശ്രമം പിഡബ്ല്യുഡി വനിതാ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത ഇയാള്‍ നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നു.

ഇന്നലെ വൈകിട്ടാണ് ഇയാളെ വീട്ടുകാര്‍ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചത്. ഇന്ന് രാവിലെ ഇയാള്‍ നഴ്‌സുമാരോട് വെള്ളവും ചായയും ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ വെള്ളം നല്‍കി. ശേഷം ഇയാളുടെ വീട്ടിലേക്ക് വിളിച്ച് ചായ കൊണ്ടുവരാന്‍ പറഞ്ഞു. എന്നാല്‍ വീട്ടില്‍ നിന്ന് ആരും എത്തിയില്ല. തുടര്‍ന്ന് ചായ വാങ്ങിത്തരാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാള്‍ അക്രമാസക്തനായത്.

ഉടുത്തിരുന്ന കൈലി മുണ്ട് മാറ്റി പാന്റ് ധരിച്ച ഇയാള്‍ കൈലി ഉപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. മാത്രമല്ല, ഗ്രില്ലിലൂടെ കൈയിട്ട് ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാളുടെ കഴുത്തില്‍ കുത്തിപ്പിടിക്കാനും ശ്രമിച്ചു. ഇയാളെ ശാന്തനാക്കാന്‍ അകത്ത് കയറിയ നഴ്‌സിനെ കുപ്പികൊണ്ട് അടിക്കുകയും പിന്നാലെ വാതിലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇയാളുടെ കൈ മുറിഞ്ഞുവെങ്കിലും ഡ്രസ് ചെയ്യാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പൊലീസ് എത്തിയതോടെയാണ് ഇയാള്‍ ശാന്തനായത്. ഇപ്പോള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണിയാള്‍.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top