Flash News

“നിയമലംഘകർക്കെതിരെ നടപടി എടുക്കണം”- ലോക്ക് ഡൗണ്‍ സംസ്ഥാനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാർ

March 23, 2020

delhi-noida-borderന്യൂദല്‍ഹി: ‘കൊവിഡ്-19 വ്യാപനം തടയാന്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദ്ദേശം നൽകി. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 400 കടന്നതോടെയാണ് കടുത്ത നടപടികളിലേക്ക് രാജ്യം  കടക്കുന്നത്.

“ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ക്കശമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം”-  പ്രസ് ഇന്‍ഫർമേഷന്‍ ബ്യൂറോ ട്വിറ്ററിൽ അറിയിച്ചു.

ലോക്ക്ഡൗണിനെ ജനങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് തൊട്ടു പിന്നാലെയാണ് നിര്‍ദ്ദേശം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

“ലോക്ക് ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല. നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട്‌ നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്”- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നിലവില്‍ രാജ്യത്തെ 80 നഗരങ്ങളിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top