Flash News

കാസര്‍കോട് ജില്ലയില്‍ പൂര്‍ണ ലോക്ക് ഡൗണ്‍; കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഭാഗിക ലോക്ക് ഡൌണ്‍

March 23, 2020

kannur-coronavirus-hospitalതിരുവനന്തപുരം: ‘കൊവിഡ്-19’ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്നു ജില്ലകളില്‍ ഭാഗികമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഭാഗിക ലോക്ക് ഡൌണ്‍ നടപ്പാക്കുക. ജില്ലകള്‍ പൂറ്ർമായും അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെയും ഉന്നതതല യോഗത്തേയും തുടര്‍ന്ന് സംസ്ഥാനത്ത് പൂര്‍ണ്ണ ലോക്ക് ഡൌണ്‍ വേണ്ടെന്ന് സര്‍ക്കാര്‍ തിരുമാനിക്കുകയായിരുന്നു.

കാസര്‍കോട് യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. കാസര്‍കോട് ഇന്നലെ മാത്രം അഞ്ച് പുതിയ ‘കൊവിഡ്-19’ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി ഒന്‍പത് മുതല്‍ നിരോധനാജ്ഞയും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.. ഇവിടെ പൊതുഗതാഗത സംവിധാനങ്ങള്‍ എല്ലാം നിര്‍ത്തലാക്കി. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ 5 മണി വരെ പ്രവര്‍ത്തിക്കും. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ജില്ലയില്‍ ഭക്ഷ്യക്ഷാമത്തിന് സാധ്യത ഇല്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കാസര്‍കോട് ജില്ലയില്‍ 44 ഐസൊലേഷന്‍ വാര്‍ഡുകളും ‘കൊവിഡ്-19’ സെന്ററുകളും തുടങ്ങും. ഇവ ഉടന്‍ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ‘കൊവിഡ്-19’ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറക്കും.

കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. റോഡുകളിലും പാലങ്ങളിലുമൊക്കെ ബാരിക്കേഡ് സ്ഥാപിച്ചു. ഭാഗിക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ചുരുക്കം ചില ബസുകള്‍ മാത്രമേ കണ്ണൂരില്‍ സര്‍വ്വീസ് നടത്തുന്നുള്ളൂ.

സംസ്ഥാനത്ത് ഇന്നലെ മാത്രം 15 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട് അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നാലു പേര്‍ക്കും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ രണ്ടു പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 64 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top