Flash News

എളുപ്പമല്ലീ ജീവിതം (കവിത)

March 23, 2020 , ഷാഹുല്‍ പണിക്കവീട്ടില്‍

Eluppamallee jeevitham bannerവ്യത്യസ്തങ്ങളായ
ന്യായവിധികളാല്‍
ജീവപര്യന്തം
ശിക്ഷീക്കപ്പെട്ടവരുടെ
തടവറയിലാണിപ്പോള്‍
ഞാനും

ഇവിടെ
കാത്തിരിപ്പിന്‍റെ കാഠിന്യം
അലോസരപ്പെടുത്താത്ത
അന്തേവാസികളുടെ
നോട്ടത്തിലും
ചലനങ്ങളിലും
നിസ്സഹായതയുടെ
ചങ്ങലഭാരമുണ്ട്

ഹൃദയാഗാധതയില്‍
ആഘാതങ്ങളേറ്റു മുറിഞ്ഞ
നിശ്വാസങ്ങള്‍ക്ക്
മരുക്കാറ്റിന്‍റെ തീവ്രതയുണ്ട്

എളുപ്പമല്ലെന്നറിഞ്ഞിട്ടും
ജീവിക്കാന്‍ സാഹസപ്പെടുന്നവര്‍
ബാധ്യതകളുടെ
ബന്ധനത്തിലാവുകയാണ്
വിലങ്ങുകളില്ലെങ്കിലും
വിലക്കുകള്‍ തളച്ചിടുകയാണ്
മരിക്കാമെങ്കിലും
ജീവച്ഛവമാവുകയാണ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “എളുപ്പമല്ലീ ജീവിതം (കവിത)”

  1. Pradeep says:

    നല്ലെഴുത്ത്. കുറഞ്ഞ വരികളിക്കുള്ളില്‍ തന്നെ ആഴത്തിലേക്കിറങ്ങുന്ന ഷാഹുലിന്റെ പതിവുശൈലി അഭിനന്ദനീയം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top