Flash News

2020-ലെ ഒളിമ്പിക്സ് നീട്ടിവെച്ചു; ഇനി 2021-ല്‍

March 24, 2020

2017-06-09-tokyo2020-thumbnailടോക്കിയോ: ‘കൊവിഡ്-19’ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. ജൂലൈ 24ന് ആരംഭിക്കേണ്ട ഒളിംപിക്സ് ഒരു വർഷത്തേക്കു നീട്ടാമെന്ന് ആതിഥേയ രാജ്യമായ ജപ്പാൻ അറിയിക്കുകയായിരുന്നു.രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) മേധാവി തോമസ് ബേക്ക് ഇത് അംഗീകരിച്ചതായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അറിയിച്ചു. കാനഡയും ഓസ്ട്രേലിയയും ഒളിംപിക്സിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒന്‍പതു വരെ ഒളിംപിക്സ് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഒളിംപിക്സ് മാറ്റിവെയ്ക്കുന്നതാണ് ഉചിതമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒളിംപിക്സ് നീട്ടിവെയ്ക്കുന്നത്. 124 വർഷത്തെ ചരിത്രത്തിൽ ഒളിംപിക്സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. മുന്‍പ് ഒന്ന്, രണ്ട് ലോക മഹായുദ്ധങ്ങള്‍ കാരണം 1916, 1940, 1944 വര്‍ഷങ്ങളിലെ ഒളിംപിക്സ് ഉപേക്ഷിച്ചിട്ടുണ്ട്.

imtk8s0ibqafn5pwnnnqടോക്കിയോ പാരാലിംപിക്സും അടുത്ത വർഷത്തേക്ക് നീട്ടിവച്ചിട്ടുണ്ട്. അതേസമയം, ഒളിംപിക്സും പാരാലിംപിക്സും ടോക്കിയോ 2020 എന്ന പേരിൽത്തന്നെ തുടരും.

എന്തുവിധേനയും ഒളിംപിക്സ് നടത്താനുള്ള പുറപ്പാടിലായിരുന്നു ജപ്പാന്‍. ഇതിനിടെ ഈ വര്‍ഷമാണ് ഒളിംപിക്സ് നടക്കുന്നതെങ്കില്‍ തങ്ങളുടെ താരങ്ങളെ ജപ്പാനിലേക്ക് അയക്കില്ലെന്ന് കാനഡയും ഓസ്‌ട്രേലിയയും അറിയിച്ചു. ഇതിന് പിന്നാലെ അമേരിക്ക, ജര്‍മനി, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ ഒളിംപിക്സ് 2021 -ല്‍ നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ഈ സാഹചര്യത്തില്‍ ഒളിംപിക്സ് തീയതി സംബന്ധിച്ച തീരുമാനം പെട്ടെന്നെടുക്കാന്‍ ബ്രിട്ടണും ഫ്രാന്‍സും രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. തുടർന്ന് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് 2021 വരെ മാറ്റിവെയ്ക്കാതെ മറ്റു വഴിയില്ലെന്ന് ജപ്പാന് പറയേണ്ടി വന്നു.

ഒളിംപിക്സ് നീട്ടിവെയ്ക്കുമ്പോള്‍ ജപ്പാന് സംഭവിക്കാനിരിക്കുന്ന സാമ്പത്തിക ആഘാതം വലുതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒളിംപിക്സ് നീട്ടിവെയ്ക്കുന്ന സാഹചര്യത്തില്‍ സ്‌പോണ്‍സര്‍മാരുമായും ഇന്‍ഷുറന്‍സ് കമ്പനികളുമായും ബ്രോഡ്കാസ്റ്റര്‍മാരുമായും മറ്റും ഉണ്ടാക്കിയ ബില്യണ്‍ ഡോളര്‍ കരാറുകളെക്കുറിച്ചാണ് ജപ്പാന്റെ ആശങ്ക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top