Flash News

ബംഗാളില്‍ ആദ്യ കൊറോണ ഇരയുടെ മൃതദേഹം അനാഥമായി; ബന്ധുക്കള്‍ എത്തിയില്ല, സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍

March 24, 2020

man-dead-body_1527261386കൊല്‍ക്കത്ത: ബംഗാളില്‍ ആദ്യമായി കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ അനാഥമായി. ഇയാളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നിരീക്ഷണത്തില്‍ കഴിയുകയാണ്. അതിനാല്‍ ആശുപത്രി രേഖകളില്‍ ഒപ്പിടാനോ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാനോ ബന്ധുക്കള്‍ക്ക് സാധിക്കാതെയായി. ഇതോടെ മണിക്കൂറുകളോളം കാത്തുവെച്ച മൃതദേഹം ഒടുവില്‍ പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ, കൊവിഡ് ബാധിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പാടുള്ളൂ. ഈ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാരുകള്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ മൂലം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ലെന്നാണ് മാനദണ്ഡങ്ങളില്‍ ഒന്ന്. എന്നാല്‍ മൃതദേഹം സംസ്‌കരിക്കണമെങ്കില്‍ ബന്ധുക്കളുടെ സമ്മതം ആവശ്യമാണ്. ബംഗാളില്‍ മരിച്ച 57 കാരന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ക്കായി ബന്ധുക്കളാരും എത്തിയില്ല. ഇയാളുടെ ഭാര്യയാണെങ്കില്‍ മറ്റൊരു ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇതോടെ ആശുപത്രി അധികൃതര്‍ മരിച്ചയാളുടെ ഭാര്യയുടെ അടുത്ത് ചെന്ന് സമ്മതം എഴുതി വാങ്ങുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ വൈദ്യുതി ശ്മാശനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശ്മശാന ജീവനക്കാരും പ്രദേശവാസികളും എതിര്‍പ്പ് പ്രകടിപ്പിച്ചു. വൈറസ് പടരുമെന്ന കാരണം പറഞ്ഞാണ് അവര്‍ സംസ്‌കാരം നിഷേധിച്ചത്. പിന്നീട് ഒമ്പത് മണിയോടെ മൃതദേഹം ശ്മശാനത്തിന്റെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചു. എങ്കിലും നാട്ടുകാരെല്ലാം പ്രതിഷേധത്തില്‍ തന്നെയാണ്. ഇയാളുടെ ബന്ധുക്കളെ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് ഇവരുടെ ഭീഷണി.

കൊറോണ ബാധയെത്തുടര്‍ന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് 57-കാരന്‍ ചികിത്സ തേടിയത്. ഇയാള്‍ വിദേശയാത്ര നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ രോഗമുള്ളതായി കണ്ടെത്തി. ബംഗാളില്‍ നാലാമതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധയായിരുന്നു ഇത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top