Flash News

എബ്രഹാം തോമസ് ( ബാബുക്കുട്ടി) മുംബൈയില്‍ നിര്യാതനായി

March 25, 2020 , ജീമോന്‍ റാന്നി

Obituary Photo_Abraham Thomas_InPixioഫിലഡല്‍ഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായില്‍ (ഇലന്തൂര്‍) എബ്രഹാം തോമസ് (ബാബുക്കുട്ടി 65) നിര്യാതനായി. പരേതന്‍ മുംബൈ സയണ്‍ എസ്.ഐ.ഇ.എസ്. കോളേജില്‍ പ്രൊഫസ്സറായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ സുജ എബ്രഹാം (വൈസ് പ്രിന്‍സിപ്പല്‍ സെന്റ് ആന്റണീസ് ഹൈസ്കൂള്‍ സാന്താക്രൂസ്, മുംബൈ) തിരുവല്ല കുറ്റപ്പുഴ ബെഥേല്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ്.

സംസ്കാരം മാര്‍ച്ച് 26 ന് വ്യാഴാഴ്ച്ച മുംബൈയില്‍.

മക്കള്‍: ബ്ലെസി എബ്രഹാം, ബെറ്റ്‌സി എബ്രഹാം.

മരുമകന്‍: തിരുവല്ല മുളയ്ക്ക്ല്‍ മാത്യു എബി (ടെറിന്‍).

സഹോദരങ്ങള്‍: മോളി ശാമുവേല്‍, സ്കറിയ തോമസ് (കുഞ്ഞുമോന്‍) & ജലജ (ഫിലാഡല്‍ഫിയ), ഏലിക്കുട്ടി & പുന്നൂസ് എബ്രഹാം (ന്യൂജേഴ്‌സി), ബേബിക്കുട്ടി & തങ്കച്ചന്‍, ലിസി& ജെയിംസ്.

പരേതന്‍ മുംബൈ കലീന സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ഇടവകയുടെ വൈസ് പ്രസിഡന്റായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്കറിയ തോമസ് (കുഞ്ഞുമോന്‍) 215 268 4343 (ഫിലാഡല്‍ഫിയ), ജോയി മണ്ണില്‍ (ഹ്യൂസ്റ്റണ്‍) 281 745 1459, രാജു തോമസ് താന്നിമൂട്ടില്‍ (ഇന്ത്യ) 91 944 720 7282.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top