Flash News

കടകള്‍ക്ക് മുമ്പില്‍ വൃത്തങ്ങളും ചതുരങ്ങളും; സാമൂഹിക അകലം പാലിക്കാന്‍ വ്യാപാരികളുടെ പുത്തന്‍ ആശയം മാതൃകാപരം

March 25, 2020

image (2)_17ന്യൂഡല്‍ഹി: കൊവിഡ്-19 രോഗ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തില്‍ ആരോടും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അവശ്യ സാധനങ്ങള്‍ വാങ്ങാനായി കടകളിലെത്തുന്നവര്‍  ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദേശിക്കുന്നു. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുക ക്ലേശകരമാണ്. അതിനാല്‍ ചില വ്യാപാരികള്‍ തന്നെ നല്ലൊരു പോംവഴി കണ്ടെത്തി.

സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നില്‍ക്കാനായി കടകള്‍ക്ക് മുമ്പില്‍ ഒരു മീറ്റര്‍ അകലത്തില്‍ വൃത്തങ്ങളും ചതുരങ്ങളും വരച്ചു. വ്യാപാരികളുടെ ഈ വിദ്യ മാതൃകാപരമാണെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മാധ്യമ പ്രവര്‍ത്തകന്‍ അഖിലേഷ് ശര്‍മ്മയും ഇവയുടെ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top