Flash News

‘കൊവിഡ്-19’ വ്യാപന നിയന്ത്രണം സംസ്ഥാന സര്‍ക്കാറുകളിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കും

March 25, 2020

220px-National_Disaster_Management_Authority_Logoന്യൂഡല്‍ഹി: ‘കൊവിഡ്-19’ രോഗ വ്യാപനം തടയാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഏറ്റെടുക്കുന്നു. ഇതിനായി ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കും. പ്രകൃതദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമമാണിത്. രാജ്യത്ത് ആദ്യമായിട്ടാണ് ഈ നിയമം നടപ്പാക്കുന്നത്.

നിയമം നടപ്പാക്കുന്നതോടെ കൊവിഡ്-19 നെ ചെറുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള ആരോഗ്യരംഗം, കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന്‍ കീഴിലേക്ക് വരും. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് ഭീഷണിയായിരിക്കെ, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഈ നിയമം നടപ്പിലായാല്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഈ നിയമപ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. അങ്ങിനെ വന്നാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും നിയമലംഘകര്‍ക്ക് ലഭിക്കും. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 വകുപ്പും അനുസരിച്ചാകും ശിക്ഷിക്കപ്പെടുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top