Flash News

കൊറോണയ്ക്ക് എച്ച്‌ഐവി മരുന്ന് ഫലപ്രദമോ? മൂന്നാറില്‍ നിന്നും കടന്നുകളയാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍ രോഗമുക്തനായി

March 26, 2020

Wuhan_ambulance_1280x720കളമശ്ശേരി: മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയവേ നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടന്നുകളയാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരന്‍ രോഗമുക്തനായെന്ന് ജില്ലാ ഭരണകൂടം. എച്ച്‌ഐവി ചികിത്സയ്ക്ക് നല്‍കുന്ന മരുന്നാണ് ഇയാള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. മരുന്ന് നല്‍കി മൂന്നാം ദിവസം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 23 ന് ലഭിച്ച സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവായോടെ ഇയാള്‍ രോഗമുക്തനായെന്ന് അധികൃതര്‍ ഉറപ്പിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ച് പേരുടെയും തുടര്‍പരിശോധനാ ഫലം നെഗറ്റീവാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

മൂന്നാറില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദുബായിലേക്ക് പോകാന്‍ ശ്രമിച്ച 57 വയസ്സുള്ള ബ്രിട്ടീഷ് പൗരന് കഴിഞ്ഞ 7 ദിവസമായി എച്ച്‌ഐവി ചികിത്സയ്ക്കായുള്ള മരുന്നുകളാണ് നല്‍കിക്കൊണ്ടിരുന്നത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെയും രോഗിയുടെയും അനുമതിയോടെ റിറ്റോനാവീര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് നല്‍കിയത്. മരുന്ന് നല്‍കി മൂന്നാം ദിവസം തന്നെ രോഗം ഭേദമായതായി കണ്ടെത്തി. ഇയാള്‍ക്ക് ന്യൂമോണിയ ബാധയുളളതിനാല്‍ ഇതിനുള്ള ചികിത്സ തുടരുകയാണ്. കൊവിഡ് ഫലം നെഗറ്റീവ് ആയതിനാല്‍ സ്വദേശത്തേയ്ക്ക് മടങ്ങുകയോ ഇവിടെ ചികിത്സ തുടരുകയോ ചെയ്യാം. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ചാകും ഇവരെ ഡിസ്ചാര്‍ജ് ചെയ്യുക.

ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലും കളമശ്ശേരി മെഡിക്കല്‍ കോളേജിലുമാണ് ഇന്ത്യയില്‍ എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിച്ചത്. ഇറ്റലിയില്‍ നിന്നെത്തി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്റെയും മാതാപിതാക്കളുടെയും സാമ്പിള്‍ പരിശോധനാ ഫലവും നെഗറ്റീവാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top