Flash News

കൊറോണ വൈറസ്: ഇറ്റലിയില്‍ ഒരു ദിവസം കൊണ്ട് മരണപ്പെട്ടത് 1000 പേര്‍

March 28, 2020

1204807024.jpg.0കൊറോണ വൈറസിന്‍റെ കേന്ദ്രമായി മാറിയ ഇറ്റലിയില്‍, ഓരോ ദിവസം കഴിയുന്തോറും മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ പകര്‍ച്ചവ്യാധി ഏതെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കിയിട്ടുണ്ടെങ്കില്‍, അത് ഇറ്റലിയാണ്. യൂറോപ്പിലെ ഈ രാജ്യത്ത് ഇതുവരെ 8000ത്തിലധികം ആളുകള്‍ മരിച്ചു. വെള്ളിയാഴ്ച മാത്രമാണ് ഇവിടെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടായത്. ആയിരത്തോളം പേരാണ് വെള്ളിയാഴ്ച മരണപ്പെട്ടത്.

ബ്രിട്ടന്‍, സ്പെയിന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ഈ മാരക രോഗത്തിന്‍റെ പിടിയിലാണ്. യൂറോപ്പിലുടനീളം മൂന്നു ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ്-19 പിടിപെട്ടിരിക്കുന്നത്. ഇറ്റലിയെക്കുറിച്ച് മാത്രം 86000ത്തിലധികം കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ 712 പേര്‍ വ്യാഴാഴ്ചയും 683 പേര്‍ ബുധനാഴ്ചയും 743 പേര്‍ ചൊവ്വാഴ്ചയും 602 പേര്‍ തിങ്കളാഴ്ചയും മരിച്ചു.

ലോകത്താകമാനം 5,66,269 പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ 26000ത്തിലധികം പേര്‍ മരണപ്പെട്ടു. ചൈനയ്ക്കുശേഷം കൊറോണ നാശം വിതച്ചത് യൂറോപ്പിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ വൈറസ് മൂലം 769 പേരാണ് സ്പെയിനില്‍ മരിച്ചത്. സ്പെയിനില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് ഇതാണ്.

പുതിയ 8000 കേസുകള്‍ ഉള്‍പ്പടെ സ്പെയിനില്‍ കൊറോണ രോഗികളുടെ എണ്ണം 65,059 ആയി ഉയര്‍ന്നു. അതേസമയം, യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,000 പേര്‍ക്ക് കൊറോണ ബാധിച്ചു. മൊത്തം സ്ഥിരീകരിച്ച കേസുകള്‍ 85,594 ല്‍ എത്തി നില്‍ക്കുന്നു.

അതേസമയം ഇന്ത്യയിലും കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 75 പുതിയ കേസുകളുണ്ടായപ്പോള്‍ നാല് പേര്‍ മരണത്തിന് കീഴടങ്ങി. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും കൊവിഡ്-19 എത്തിയിട്ടുണ്ട്. രാജ്യത്ത് 800 ല്‍ അധികം കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വൈറസ് പിടിപെട്ട് 20 പേരാണ് മരിച്ചത്. ഗോവയിലും, കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഉള്‍പ്പടെയാണിത്. കൊറോണ വൈറസ് ബാധിച്ച ആദ്യത്തെ പോസിറ്റീവ് കേസ് ജനുവരി 30 ന് തൃശ്ശൂരിലാണ് റിപ്പോര്‍ട്ട് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top