Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

ഡാലസ് മൃഗശാലയിലെ ഗൊറില്ല ഓര്‍മ്മയായി

March 28, 2020 , പി.പി. ചെറിയാന്‍

PEAPI4EUOTXXKOR6A4DQ7RJBO4 (1)ഡാലസ് : ഡാലസ് മൃഗശാലയിലെ ഗൊറില്ലാ കുടുംബത്തിലെ കാരണവര്‍ എന്നു വിശേഷിപ്പിക്കുന്ന സുബിറ ഇനി ഓര്‍മയില്‍ മാത്രം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിറ മരിച്ചതായി മാര്‍ച്ച് 27 വെള്ളിയാഴ്ച മൃഗശാല അധികൃതര്‍ അറിയിച്ചു. ചുമയും പനിയും മൂലം ചികിത്സയിലായിരുന്ന സുബിറക്ക് സാധാരണ പനിയായിരിക്കുമെന്നാണ് അധികൃതര്‍ കരുതിയിരുന്നത്. എന്നാല്‍ അട്ടോപ്‌സിക്കുശേഷം ഗൊറില്ലക്ക് കാര്യമായ കാര്‍ഡിയോ വാസ്കുലര്‍ രോഗമായിരുന്നു എന്ന് കണ്ടെത്തി.

2018 ല്‍ ഹൃദയ പരിശോധന നടത്തിയപ്പോള്‍ തകരാറൊന്നും കണ്ടെത്തിയിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. സുബിറയുടെ ചുമക്ക് കോവിഡ് 19 തുമായി ബന്ധപ്പെട്ടതാണോ എന്ന് നേരത്തെ പരിശോധിച്ചതില്‍ വൈറസ് നൈഗറ്റീവാണെന്നായിരുന്നു പരിശോധനാഫലം. മൃഗശാലയിലെത്തുന്ന കാണികള്‍ക്കും കുട്ടികള്‍ക്കും സുബിറ ഒരു ഹരമായിരുന്നു. കുട്ടികളെ തലോടുന്നതും ചേഷ്ഠകള്‍ കാണിക്കുന്നതും എല്ലാവരും ഒരു പോലെ ആസ്വദിച്ചിരുന്നു.

സുബിറ ഇതിനിടയില്‍ രണ്ടു കുട്ടികളുടെ പിതാവായിരുന്നു. 2018 ലും അവസാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഇരുപതു വര്‍ഷത്തിനുശേഷം ആദ്യമായാണ് 2018 ല്‍ ബേബി ഗറില്ല ജനിക്കുന്നത്.

ഗെറില്ലകളുടെ പരമാവധി വയസ് 33 ആണെന്ന് അസോസിയേഷന്‍ ഓഫ് സു (ZOO) ആന്റ് അക്വേറിയം അധികൃതര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top