Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടറെ സസ്പെന്‍ഡ് ചെയ്തു

March 29, 2020

anupam-mishra-ibsnaaതിരുവനന്തപുരം: നിരീക്ഷണ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സബ് കളക്ടര്‍ സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തു.

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഐഎഎസ് ഉദ്യോഗസ്ഥനെ 14 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അത് ലംഘിച്ചുവൊരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.

ഇതോടെ അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മിശ്രയെ കൊല്ലം ജില്ലാ കളക്ടര്‍ ബി.സി. അബ്ദുള്‍ നസീറിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്തത്. സബ് കളക്ടര്‍ അനുപം മിശ്രയുടെ പെരുമാറ്റം അനുചിതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാര്‍ച്ച് 18 നാണ് അനുപം മിശ്ര സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഉടനെ ജില്ലാ കളക്ടര്‍ അദ്ദേഹത്തോട് 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. മിശ്ര അത് സമ്മതിക്കുകയും ചെയ്തു.

എന്നാല്‍, പതിവ് പരിശോധനയ്ക്കായി ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സബ് കളക്ടറുടെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയിട്ടതായി കണ്ടു. ബാംഗ്ലൂരിലെ സഹോദരന്‍റെ വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

‘അന്വേഷണത്തിന് ശേഷം കാണ്‍പൂരിലായിരുന്ന് അദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ എന്ന് ഐ.ജി (സൗത്ത് സോണ്‍) ഹര്‍ഷിത അറ്റാലൂരി പറഞ്ഞു. മിശ്രയ്ക്കെതിരെ ഐപിസി സെക്ഷന്‍ 269 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സബ് കളക്ടര്‍ അനുപം മിശ്രയുടെ നിരുത്തരവാദപരവും നിയമവിരുദ്ധവുമായ നടപടിയെക്കുറിച്ച് ജില്ലാ കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയില്‍ അദ്ദേഹം സമൂഹത്തിന് മാതൃകയാകേണ്ടതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ മനോഭാവത്തെ ന്യായീകരിക്കാന്‍ കഴിയില്ല.
അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top