Flash News

ആംബുലന്‍സിലെത്തിയ രോഗിയോട് കരുണ കാട്ടാതെ കര്‍ണാടക; അതിര്‍ത്തി തുറന്നില്ല; രോഗി മരിച്ചു

March 29, 2020

amby_290320-1കാസര്‍കോട്: അതിര്‍ത്തി തുറക്കാന്‍ കര്‍ണാട സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെ ചെക്‌പോസ്റ്റില്‍ രോഗിയുമായെത്തിയ ആംബുന്‍സ് കര്‍ണാടക പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണിത്. കാസര്‍കോടിന്റെ വടക്കേ അതിര്‍ത്തി പ്രദേശമായ ഉദ്യാവാറ് സ്വദേശിയായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസ്സുള്ള ഇവര്‍ വൃക്കരോഗിയായിരുന്നു. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെയുള്ള രണ്ടാമത്തെ മരണമാണിത്.

ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു പാത്തുഞ്ഞി. ആംബുലന്‍സില്‍ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടയുകയായിരുന്നു. പൊലീസ് കടത്തിവിടാന്‍ വിസമ്മതിച്ചതോടെ ഇവര്‍ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങി. തുടര്‍ന്ന് കാസര്‍കോട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ആംബുലന്‍സിനെ തടഞ്ഞ കര്‍ണാടകയുടെ നടപടിയെ മന്ത്രി ഇ ചന്ദ്രശേഖരനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും വിമര്‍ശിച്ചു. കര്‍ണാടക സര്‍ക്കാരിന്റേത് നിഷേധാത്മകമായ നടപടിയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. അത്യാസന്ന നിലയിലെത്തുന്ന രോഗികളുടെ കാര്യത്തിലെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കണം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അടിയന്തിര ചികിത്സ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണയുടെ പേരില്‍ ജനങ്ങളുടെ ജീവനെടുക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും അഭിപ്രായപ്പെട്ടു.

കേരള സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഇക്കാര്യത്തില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി മാറ്റാതെ സമവായത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രനും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top