Flash News

കൊവിഡ‍്-19′: ലോകമാകെ മരണസംഖ്യ 34,000 കടന്നു; 202 രാജ്യങ്ങളിലായി ഏഴ് ലക്ഷം രോഗബാധിതര്‍

March 30, 2020

106384546-1581425379907gettyimages-1200005193വാഷിങ്ങ്ടൺ: ലോകമാകെ ‘കൊവിഡ‍്-19’ ബാധിച്ച് മരിച്ചവരുടെ എണ്ണം 34,000 കവിയുകയാണ്. 33,965 പേരാണ് ഇതുവരെ കോറോണ വൈറസ് ബാധമൂലം മരിച്ചത്. 202 രാജ്യങ്ങളിലായി രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. 7,21,330 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയിലും സ്പെയിനിലും ഇന്നലേയും കൂട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയിനിനില്‍ 6,528 പേര്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരിച്ചു .കഴിഞ്ഞ 24 മണിക്കൂറിനിടെ സ്പെയിനില്‍ മരിച്ചത് 756 പേരാണ്.

ഇറ്റലിയില്‍ ആകെ മരണം 10,779 ആണ്. ഇന്നലെ മാത്രം ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 756 പേരുടെ മരണമാണ്. ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.

അമേരിക്കയിലും വൻ തോതില്‍ കൊറോണ വൈറസ് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. അവിടെ ‘കൊവിഡ്-19’ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,300 കടന്നു. ഞായറാഴ്ച മാത്രം മരിച്ചത് 264 പേരാണ്. മരണനിരക്കില്‍ ലോകത്ത് ആറാംസ്ഥാനത്താണ് അമേരിക്ക. രോഗബാധിതരുടെ എണ്ണവും വര്‍ധിക്കുകയാണ്. 1,41,854.രോഗികളാണ് അമേരിക്കയില്‍ ഉള്ളത്.

കൊറോണ വൈറസിന്റെ  വ്യാപനം തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച വ്യക്തമാക്കി. ആളുകൾ സാമൂഹിക അകലം പാലിക്കേണ്ട തീയതി  ഏപ്രിൽ 30 വരെ നീട്ടി. വരാനിരിക്കുന്ന രണ്ടാഴ്ചയില്‍ മരണ നിരക്ക് നിരക്ക് കൂടുമെന്നും എന്നാല്‍ ജൂണ്‍മാസം ഒന്നാം തീയതിയോടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് വിശദീകരിച്ചു. എന്നാൽ അമേരിക്കയിൽ ഇതുവരെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്ന നടപടികളിലേക്ക് ട്രംപ് പോയിട്ടില്ല.

ബ്രിട്ടണിൽ 1,228 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ‘കൊവിഡ്-19’ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ഇംഗ്ലണ്ട് സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ കുറഞ്ഞത് 6 മാസത്തെ സമയമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ബല്യം അനുഭവപ്പെടുന്നതിനാല്‍, അടുത്തിടെ വിരമിച്ച 20,000 ഡോക്ടർമാരും, നഴ്സുമാരും സർവ്വീസിൽ തിരികെ പ്രവേശിക്കും.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top