Flash News

പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി

March 30, 2020

image_257തിരുവനന്തപുരം: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചതായി മുഖ്യമന്ത്രി. പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്.  അതിഥി തൊഴലാളികള്‍ക്ക് സംസ്ഥാനത്ത് ഒരിടത്തും പട്ടിണി ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലേക്കുളള യാത്ര എന്ന ആവശ്യം സംസ്ഥാനത്തിന് നടപ്പിലാക്കാനാവില്ല. 5,778 ക്യാംപുകളാണ് സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഭക്ഷണവും വൈദ്യസഹായവും ഉള്‍പ്പെടെ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്.

‘കൊവിഡ്-19’ പ്രതിരോധത്തിൽ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുളള കുബുദ്ധികളുടെ ശ്രമമാണ് ഉണ്ടായത്. അതിഥി തൊഴിലാളികളെ ഇളക്കി വിടാനുളള ശ്രമമാണ് നടന്നതെന്നും ഒന്നോ അതിലധികമോ ശക്തികൾ ഇതിന് പിന്നിൽ പ്രവർത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഇവരുടെ ക്യാംപുകളില്‍ വാര്‍ത്തയ്ക്കും വിനോദത്തിനുമായി ടിവി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top