Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

കൊവിഡ്-19: കേരളത്തില്‍ മരണം രണ്ടായി; മരിച്ചത് തിരുവനന്തപുരം സ്വദേശി

March 31, 2020

Government-Medical-College-Thiruvananthapuram-Campusതിരുവനന്തപുരം: കേരളത്തില്‍ കൊറോണ ബാധിച്ച് രണ്ടാമതൊരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവറമ്പലത്ത് മുന്‍ എഎസ്‌ഐ അബ്ദുള്‍ അസീസ് (68) ആണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടിയാണ് മരണം. ഈ മാസം 23 മുതല്‍ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളം ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികിത്സയിലിരിക്കെ ഇദ്ദേഹത്തിന് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡയാലിസിസ് നടത്തിവന്നിരുന്നു.

ഇദ്ദേഹത്തിന്റെ ആദ്യ കൊറോണ പരിശോധന ഫലം നെഗറ്റീവായിരുന്നു. രണ്ടാമതും പരിശോധിച്ചപ്പോഴാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം വിദേശയാത്രകളൊന്നും നടത്തിയിട്ടില്ല. വീടിന് അടുത്തുല്‌ള ചില മരണാനന്തര ചടങ്ങുകളിലും വിവാഹങ്ങളിലും മറ്റ് പ്രാര്‍ത്ഥനാ ചടങ്ങുകളിലും മാത്രമാണ് ഇയാള്‍ സംബന്ധിച്ചിട്ടുള്ളത്.

വേങ്ങോടുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ഇയാള്‍ ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വെച്ച് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരം ഇയാളുടെ മൃതദേഹം സംസ്‌കരിക്കും.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top