Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

ലോകത്ത് കൊവിഡ് മരണം 37,000 കവിഞ്ഞു; ഇന്ത്യയില്‍ 32 മരണം

March 31, 2020

downloadലോകത്ത് കൊവിഡ് മരണം 37,000 കടന്നു. 7,83,000ത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് സ്‌പെയിനിലാണ്- 919 പേര്‍. ഇതോടെ ഇവിടുത്തെ ആകെ മരണസംഖ്യ 7716 ആയി. സ്‌പെയനിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഡോക്ടര്‍ ഫെര്‍ണാണ്ടോ സിമോണിനും കൊവിഡ് സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏപ്രില്‍ 12 വരെ നീട്ടി. ഇവിടെ ഇന്നലെ 812 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 11,591 ആയി ഉയര്‍ന്നു. ഫ്രാന്‍സില്‍ ഒറ്റ ദിവസത്തിനിടെ 418 പേര്‍ മരിച്ചു. ജര്‍മ്മനിയില്‍ 60,000ത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണം 700ല്‍ താഴെ മാത്രമാണ്. ബ്രിട്ടനില്‍ അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1400 ആയി.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, സ്റ്റാഫംഗത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാണ്. റോമില്‍ കര്‍ദ്ദിനാള്‍ എയ്ഞ്ചലോ ഡി ഡൊണോറ്റിസിന് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം മാര്‍പ്പാപ്പയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.

കഴിഞ്ഞ 4 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1251 ആയി. 32 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 11 പേര്‍ മരിച്ചു. ഇതില്‍ ആറ് പേര്‍ നിസ്സാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 102 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ന്യൂഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ 97 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top