Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

വിർജീനിയായിൽ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കി ഗവർണർ

March 31, 2020 , പി.പി.ചെറിയാൻ

Newsimg1_86427327വിർജീനിയ: വിർജീനിയായിൽ വ്യാപകമായിരിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് സ്റ്റേ അറ്റ് ഹോം ഉത്തരവ് ഗവർണർ റാൾഫ് നോർത്തം (RALPH NORTHAM) പുറത്തിറക്കി. വിർജീനിയായിൽ മാർച്ച് 30 വരെ 1020 വൈറസ് പോസിറ്റിവ് കേസുകളും 25 മരണവും  റിപ്പോർട്ട് ചെയ്തിരുന്നു. 136 പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമാണ്  അടിയന്തിര ഉത്തരവിറക്കാൻ ഗവർണറെ പ്രേരിപ്പിച്ചത്. ഇന്നു തന്നെ ഉത്തരവ് നിലവിൽ വരുമെന്നും ജുൺ 10 വരെ വിജ്ഞാപനത്തിൽ പറയുന്നു.

നാം ത്യാഗം സഹിക്കുവാൻ സന്നദ്ധരാകേണ്ട സമയമായിരിക്കുന്നു. ഇതു ഏറ്റവും വിഷമകരമായ സമയമാണ്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും എന്നും മനസ്സിലാക്കുന്നു.എന്നാൽ സംസ്ഥാനത്തെ ജനങ്ങൾ ഇതുമായി സഹകരിക്കുമെന്നാണ് എന്റെ വിശ്വാസം. ഉത്തരവ് പുറത്തിറക്കുന്നതിന്റെ മുന്നോടിയായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഗവർണർ റാൾഫ് പറഞ്ഞു.അത്യാവശ്യത്തിനു മരുന്ന്, ഗ്രോസറി, ബാങ്കിങ്ങ് എന്നിവക്കുവേണ്ടി പുറത്തിറങ്ങുക നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം. പത്തുപേരിൽ കൂടുതൽ ഒരുമിച്ചു കൂടരുതെന്നും സോഷ്യൽ ഡിസ്റ്റൻസ് (6 അടി)സൂക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ നിർത്തിവെക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top