Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    സൂപ്പര്‍ ഹീറോകള്‍ക്കായി വ്യത്യസ്തമായ ലൈവ് ഓര്‍ക്കസ്‌ട്ര ഗാനമഞ്ജരി മെയ് 30 നു നാഫ 2020 ഫെയ്സ്ബുക്ക് പേജിലൂടെ   ****   

ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മൂന്ന് ലിറ്റര്‍ മദ്യം വീട്ടിലെത്തിക്കുമെന്ന് സര്‍ക്കാര്‍; കുറിപ്പടി നല്‍കില്ലെന്ന് ഡോക്ടര്‍മാര്‍; ബുധനാഴ്ച കരിദിനം

March 31, 2020

imagesതിരുവനന്തപുരം: മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മദ്യം വീട്ടില്‍ എത്തിച്ചു നല്‍കുമെന്ന് എക്‌സൈസ് വകുപ്പ്. ഇതിനുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കി. പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ (വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം) ഉള്ളവര്‍ക്കാണ് ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതി നല്‍കേണ്ടത്. കുറിപ്പടിയുമായി അപേക്ഷിക്കുന്നയാളുടെ വീട്ടില്‍ ബെവ്‌കോ മദ്യം എത്തിച്ചു നല്‍കും. ഒരാഴ്ചയ്‌ത്തേയ്ക്ക് മൂന്ന് ലിറ്റര്‍ മദ്യം എന്ന കണക്കിലാണ് മദ്യം നല്‍കുന്നത്. അതായത് ഒരു ദിവസം 420 മില്ലി മദ്യം ലഭിക്കും. എട്ടാം ദിവസം മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

ഡോക്ടറുടെ കുറിപ്പടിയുമായെത്തുന്നയാള്‍ക്ക് എക്‌സൈസ് ആദ്യം ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്‌കോയ്ക്ക് കൈമാറും. അവിടെ നിന്നും അപേക്ഷകന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ച ശേഷം മദ്യം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

അതേസമയം മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. പ്രതിഷേധ സൂചകമായി ബുധനാഴ്ച സംസ്ഥാനത്ത് കരിദനം ആചരിക്കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ വ്യക്തമാക്കി. എല്ലാ ഡോക്ടര്‍മാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും. മദ്യാസക്തിയ്ക്ക് മദ്യമല്ല ചികിത്സാമാര്‍ഗം. ഉത്തരവില്‍ അശാസ്ത്രീയതയുണ്ട്. ഇക്കാര്യം തുറന്ന് കാട്ടാന്‍ പൊതുജന ബോധവത്കരണം തുടങ്ങും. മദ്യലഭ്യതയ്ക്കുള്ള ഉപകരണങ്ങളായി ആശുപത്രികളെ മാറ്റരുതെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top