Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

സംസ്ഥാനത്ത് നാളെ മുതല്‍ സൗജന്യ റേഷന്‍; വിതരണം കാര്‍ഡ് നമ്പര്‍ അനുസരിച്ച്

March 31, 2020

ration-shop-kerala-ptiതിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ റേഷന്‍ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്ക് ശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും റേഷന്‍ വിതരണം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പര്‍ അനുസരിച്ച് വിതരണം ക്രമീകരിക്കും. നാളെ വിതരണം ചെയ്യുന്നത് പൂജ്യം-ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്കായിരിക്കും. രണ്ടാം തിയതി രണ്ട്-മൂന്ന് അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പറുള്ളവര്‍ക്കായിരിക്കും. ഏപ്രില്‍ മൂന്നിന് 4-5 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും ഏപ്രില്‍ നാലിന് 6-7 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും ഏപ്രില്‍ അഞ്ചിന് 8-9 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും റേഷന്‍ വാങ്ങാം.

അഞ്ച് ദിവസങ്ങളിലായി എല്ലാവര്‍ക്കും റേഷന്‍ വാങ്ങാന്‍ കഴിയും. ഈ ദിവസങ്ങളില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് റേഷന്‍ ലഭ്യമാക്കാന്‍ സൗകര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ. ശാരീരിക അകലം കൃത്യമായി പാലിക്കണം. അതിനായി ടോക്കണ്‍ സംവിധാനം ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കും. റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിനായി സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല. അതിനായി ജനപ്രതിനിധികളുടെയോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരുടെയോ സഹായം മാത്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top