Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

നിസാമുദ്ദീന്‍ മതസമ്മേളനം നടത്തിയത് അനുമതിയില്ലാതെ; വിദേശികള്‍ പങ്കെടുത്തത് വിസാചട്ടങ്ങള്‍ ലംഘിച്ച്; നടപടിയുണ്ടായേക്കും

March 31, 2020

Jamaat-Congregation1ന്യൂദൽഹി: ദൽഹി നിസാമുദ്ദീനിൽ തബ്‌ലിഗ് എ ജമാഅത്ത് സംഘടിപ്പിച്ച തൗഹീദ് ജമാഅത്ത് ഏഷ്യൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ വിസ ചട്ടങ്ങൾ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ‘കൊവിഡ്-19’ പശ്ചാത്തലത്തിൽ ഒത്തുചേരലുകൾ വിലക്കി ദൽഹി സംസ്ഥാന സർക്കാർ ഉത്തരവിട്ടതു മറികടന്നാണു സമ്മേളനം നടത്തിയത്. സമ്മേളനത്തിൽ പങ്കെടുത്ത 334 പേരെ ‘കൊവിഡ്-19’ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നഗരത്തിൽ വിവിധയിടങ്ങളിലായി 700 പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. നിസാമുദ്ദീൻ മസ്ജിദിലെ സമ്മേളനം നടത്തിയത് അനുമതിയില്ലാതെയാണെന്ന് ദൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേത്തുടർന്ന് നിസാമുദ്ദീനിൽ ലോക്ഡൗൺ കർശനമാക്കി. കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

ഇന്തൊനീഷ്യ, മലേഷ്യ, കിർഗിസ്ഥാൻ, സൗദി അറേബ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് 280 പേർ എത്തി എന്നാണ് കണക്ക്. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുക, ആരാധനാലയങ്ങളിലോ പരിസരത്തോ പ്രസംഗിക്കുക, മതവുമായി ബന്ധപ്പെട്ട ദൃശ്യ–ശബ്ദ അവതരണവും ലഘുലേഖകളുടെ വിതരണവും നടത്തുക തുടങ്ങിയവയ്ക്ക് അനുവാദമില്ലെന്ന് വ്യക്തമാക്കിയാണ് ഇന്ത്യൻ സർക്കാർ വിദേശികൾക്ക് വിസ അനുവദിക്കുന്നത്. എന്നാൽ തൗഹീദ് ജമാഅത്ത് ഏഷ്യൻ സമ്മേളനത്തിൽ വിദേശികളെല്ലാം ഈ നിബന്ധനകൾ ലംഘിച്ചു. ടൂറിസ്റ്റ് വിസയിലാണ് ഭൂരിഭാഗവും ഇവിടെയെത്തിയത്. ഇവരെ വിലക്കിയേക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.

Jamaat-Congregation2ഈ സമ്മേളനത്തിൽ കേരളത്തില്‍നിന്നു നിരവധിപേർ പങ്കെടുത്തുവെന്നാണ് അറിയുന്നത്. 17 മുതൽ 19 വരെയായിരുന്നു സമ്മേളനം. പങ്കെടുത്ത പലരും ദിവസങ്ങളോളം പള്ളിയിലും ആയിരക്കണക്കിനാളുകൾ പാർക്കുന്ന നിസാമുദ്ദീൻ മേഖലയിലും താമസിച്ചു.തമിഴ്നാട്ടിൽ നിന്ന് 1,500 പേരും ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ആയിരത്തോളം പേരും എത്തിയെന്നാണ് ഏകദേശ കണക്ക്.

ദൽഹിയിൽ എത്തിയവരിൽ വലിയൊരു വിഭാഗം യുപിയിലെ ദിയുബന്ദിലേക്കും പോയിരുന്നു. ഇന്തൊനീഷ്യയിൽ നിന്നു വന്ന 11 പേർ ഹൈദരാബാദിൽ പോയി രോഗബാധിതരായി. അവർക്ക്  ‘കൊവിഡ്-19’ സ്ഥിരീകരിച്ചു. ആൻഡമാനിൽ നിന്നു വന്ന ആറു പേരും മടങ്ങിയപ്പോൾ ‘കൊവിഡ്-19’ സ്ഥിരീകരിച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത ആറു തെലങ്കാന സ്വദേശികൾ  ‘കൊവിഡ്-19’ ബാധിച്ച് മരിച്ചിരുന്നു. സമ്മേളനത്തിൽ പ‌ങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീർ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ദൽഹിയിലാണ് മരിച്ചത്.

തബ്‌ലിഗ്‌ ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ ഉണ്ടായിരുന്നവരെ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒഴിപ്പിച്ച് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വിദേശികള്‍ ഉള്‍പ്പെടെ 1,800ല്‍ അധികം പേരാണ് ഇവിടെ ഉണ്ടായിരുന്നത്.

നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ നിന്ന് ഒഴിപ്പിച്ചവർ:

വിദേശികള്‍-281, കേരളം-15, തമിഴ്‌നാട്-510, അസം-216, ഉത്തര്‍പ്രദേശ്-156, മഹാരാഷ്ട്ര-109, മധ്യപ്രദേശ്-107, ബിഹാര്‍-86, പശ്ചിമ ബംഗാള്‍-73, തെലങ്കാന-55, ജാര്‍ഖണ്ഡ്-46, കര്‍ണാടക-45, ഉത്തരാഖണ്ഡ്-34, ഹരിയാണ-22, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍- 21, രാജസ്ഥാന്‍-19, ഹിമാചല്‍ പ്രദേശ്-15, ഒഡീഷ-15, പഞ്ചാബ്-9, മേഘാലയ-5.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top