Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

ഫ്രാന്‍സിലെ മെഗാ ചര്‍ച്ച് ആഘോഷം; നാല് രാജ്യങ്ങളിലായി 2500 പേര്‍ക്ക് കൊവിഡ്-19 ബാധയേറ്റു

March 31, 2020

franceഫ്രഞ്ച് നഗരമായ മള്‍ഹ ഹൗസില്‍ സ്ഥിതിചെയ്യുന്ന ഒരു ഇവാഞ്ചലിക്കല്‍ സൂപ്പര്‍ ചര്‍ച്ചില്‍ ഫെബ്രുവരില്‍ നടത്തിയ മെഗാ ആഘോഷങ്ങള്‍ നാല് രാജ്യങ്ങളിലായി 2500 കൊറോണ പോസിറ്റീവ് രോഗികളെ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്.

ഫെബ്രുവരി 18 മുതല്‍ ഒരാഴ്ച ക്രിസ്റ്റ്യന്‍ ഓപ്പണ്‍ ഡോര്‍ പള്ളിയില്‍ നടന്ന ആഘോഷങ്ങളില്‍ കോവിഡ് 19 അണുബാധയുള്ള വ്യക്തികളും പങ്കെടുത്തിരുന്നു.

തല്‍ഫലമായി, ഈ ക്രിസ്ത്യന്‍ സഭ ഫ്രാന്‍സിലെ ഏറ്റവും വലിയ അണുബാധ പ്രചാരകരായി മാറി. ഫ്രാന്‍സ്, ബര്‍കിന ഫാസോ, ഗയാന, സ്വിറ്റ്സര്‍ലന്‍ഡ്, കോര്‍സിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ ഇതുവരെ 2,500 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫ്രഞ്ച് ന്യൂക്ലിയര്‍ പവര്‍ പ്ലാന്‍റിലെയും പ്യൂഗോ സിട്രോണ്‍ ഫാക്ടറിയിലെയും ജീവനക്കാരും രോഗബാധിതരില്‍ പെടുന്നു. ബര്‍കിന ഫാസോയുടെ തലസ്ഥാനമായ Ouagadougou-ല്‍ താമസിക്കുന്ന പാസ്റ്റര്‍ മമഡൗ കരാം‌മ്പിരി, കോര്‍സിക്ക ദ്വീപില്‍ താമസിക്കുന്ന 70 വയസ്സുള്ള ഒരു സ്ത്രീയും കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ലോസാനിലെ ഒരു ഇവാഞ്ചലിക്കല്‍ സമൂഹത്തെയും ഒരു സ്വിസ് പൗരനേയും വൈറസ് ബാധിച്ചു.

ഏഴ് ദിവസത്തെ പരിപാടിയില്‍ ഒരു സെഷന് 1,000 മുതല്‍ 2500 വരെ പേര്‍ പങ്കെടുത്തു. ഫെബ്രുവരി അവസാനമാണ് കൂടുതല്‍ രോഗികള്‍ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയത്. കോവിഡ് 19 മൂലം സഭയിലെ 17 അംഗങ്ങള്‍ ഇതുവരെ മരിച്ചു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top