Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

ലോക്ക്ഡൗണ്‍ ലംഘിച്ച് പുത്തന്‍‌ കാറില്‍ ചെത്താനിറങ്ങിയ യുവാവിന് നാട്ടുകാര്‍ കൊടുത്ത എട്ടിന്റെ പണി

March 31, 2020

catsലോക്ക്ഡൗണ്‍ വകവെയ്ക്കാതെ താന്‍ വാങ്ങിയ പുത്തന്‍ കാറില്‍ റോഡില്‍ ചെത്താനിറങ്ങിയ യുവാവിന് നാട്ടുകാര്‍ എട്ടിന്റെ പണി കൊടുത്തു.

കാസര്‍കോട് ആലമ്പാട് സ്വദേശി സിഎച്ച് റിയാസിനെയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇരിട്ടി മാലൂരില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി കൈയ്യേറ്റം ചെയ്തത്. കാര്‍ അടിച്ചു തകര്‍ത്തിന് ശേഷം കയ്യും കാലും കെട്ടിയിട്ടാണ് നാട്ടുകാര്‍ ഇയാളെ പൊലീസിന് കൈമാറിയത്.

പുതിയ കാറെടുത്തിട്ട് അതൊന്ന് ഓടിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ത്തതായിരുന്നു റിയാസ്. സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയിരുന്നില്ല. മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്തിയതുമില്ല. 100-120 കിലോമീറ്റര്‍ വേഗതയില്‍ കാറുമായി റിയാസ് പാഞ്ഞു. എന്നാല്‍ കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോട് നിന്ന് ഒരാള്‍ തങ്ങളുടെ നാട്ടിലേക്ക് കറങ്ങാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ നാട്ടുകാര്‍ വെറുതെയിരുന്നില്ല. ഇരിട്ടി മാലൂരില്‍ വെച്ച് അവര്‍ വാഹനം തടഞ്ഞു. റിയാസിനെ വണ്ടിയില്‍ നിന്ന് വലിച്ചിറക്കി, കയ്യും കാലും കെട്ടിയിട്ടു. വാഹനം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസിനെ വിവരമറിയിച്ച് റിയാസിനെയും വാഹനവും കൈമാറി.

വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ലോക്ക് ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ ഇയാള്‍ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top