Flash News

ലോകമാകെ ‘കൊവിഡ്-19’ മരണം 82,000 കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ടായിരത്തോളം മരണം

April 8, 2020

5e26c37d24306a23a6639123ന്യൂയോര്‍ക്ക്: ‘കൊവിഡ്-19’ മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 82,023 ആയി. 14,30,590 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. അതില്‍ 3,01,828 പേര്‍ രോഗമുക്തരായി.

‘കൊവിഡ്-19’ കാരണം പതിനായിരത്തിലധികം പേർ മരിച്ച നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ചൊവ്വാഴ്ച മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ച ഫ്രാൻ‌സിൽ ആകെ മരണം 10,328 ആയി. ഫ്രാൻസ് കൂടാതെ ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

യുഎസിലെ മൊത്തം രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,970 ജീവനുകള്‍ ‘കൊവിഡ്-19’ കവര്‍ന്നു. ഒരു ദിവസത്തിനിടെ മരിക്കുന്നവരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡാണ്. ന്യൂയോര്‍ക്കില്‍ മാത്രം 731 പേർ മരിച്ചു.  ഇതോടെ, യുഎസില്‍ മൊത്തം മരിച്ചവരുടെ എണ്ണം 12,841 ആയി. 24 മണിക്കൂറിനിടെ 33,331 പേരില്‍ രോഗം പടർന്നു.

യുകെയില്‍ ചൊവ്വാഴ്ച 786 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 6,159 ആയി. തിങ്കളാഴ്ച വൈകീട്ട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായി തുടരുകയാണ്.

ബെല്‍ജിയത്തില്‍ 24 മണിക്കൂറിനിടെ 403 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ ആദ്യമായിട്ടാണ് ഇത്രയധികം മരണം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇതുവരെ 2,035 പേര്‍ മരിച്ചിട്ടുണ്ട്.

സ്‌പെയിനിൽ ചൊവ്വാഴ്ച 704 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 14,045 ആയി.

ഇറ്റലിയില്‍ 604 മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 17,127 ആയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top