Flash News

ഒരു വിളിപ്പാടകലെ ഞങ്ങളും, ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ രണ്ടാം ഘട്ടം തുടക്കമിട്ടു

April 26, 2020

IMG-20200424-WA0209ലോകമാകെ കോവിഡ് ഭീതി അപ്രതീക്ഷിതമാം വിധം പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍, പൊതു ജനങ്ങള്‍ പുറത്തിറങ്ങാതെയും കടകളൊക്കെ നാമമാത്രമായി തുറക്കുകയും മാത്രം ചെയ്യുമ്പോള്‍ തൊഴിലും വരുമാനവും ഇല്ലാതാകുകയും ഭക്ഷണങ്ങള്‍ക്കു പോലും ഇടത്തരക്കാര്‍ വരെ വിഷമിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍, അത്യാവശ്യക്കാരായ ആളുകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന നാനൂറോളം കിറ്റുകള്‍ അവരുടെ പടിവാതില്‍ക്കല്‍ എത്തിച്ചുകൊടുത്ത ആദ്യ ഘട്ടത്തിന് ശേഷം വിഷമിക്കുവരും ആവശ്യക്കാരും ഇനിയുമേറെയുണ്ടെന്നു കണ്ട് ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ഒരു വിളിപ്പാടകലെ ഞങ്ങളും എന്ന പേരില്‍ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തി വന്ന കിറ്റു വിതരണങ്ങളുടെ രണ്ടാം ഘട്ടം വിതരണം തുടങ്ങിയതായി ഭാരവാഹികളായ എഫ്.എം. ഫൈസല്‍, റീനാ രാജീവ് എന്നിവര്‍ അറിയിച്ചു.

ഹൂറ ഭാഗത്ത് രണ്ട് മാസങ്ങളോളമായി ശമ്പളം ലഭിക്കാത്ത ഇരുപത്തേഴോളം ഹോട്ടല്‍ തൊഴിലാളികള്‍ക്കും മറ്റൊരു സ്ഥാപനത്തിലെ പതിനഞ്ചോളം തൊഴിലാളികള്‍ക്കും ഭക്ഷണ കിറ്റുകള്‍ എത്തിച്ചു കൊടുത്തു.

എബ്രഹാം ജോണ്‍ രക്ഷാധികാരിയായും, ജെ.രാജീവന്‍, ജസ്റ്റിന്‍ ഡേവിസ്, ഷൈജു കമ്പത്ത്, ജ്യോതിഷ് പണിക്കര്‍, ഷാജി, സിംല ജാസിം, ജാസിം ഖാന്‍, ഖാദര്‍ ഫൈസല്‍ എന്നിവര്‍ ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ കിറ്റുകള്‍ എത്തിക്കുകയും ചെയ്തു വരികയാണ്.

ജഗത് കൃഷ്ണകുമാര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top