Flash News

അടുക്കള: റമദാന്‍ സ്പെഷ്യല്‍ സ്നാക്സ്

April 28, 2020

moong-dal-pakoda-falcon-image (1)

ചേരുവകള്‍:

ചെറുപയര്‍ പരിപ്പ് – 150 ഗ്രാം (വെള്ളത്തില്‍ കുതിര്‍ത്തു വച്ചത്)
പച്ച മുളക് – 2 എണ്ണം
കുരുമുളക് ചതച്ചത് – 1/2 ടീസ്പൂണ്‍
മല്ലി ചതച്ചത് – 1/2 ടീസ്പൂണ്‍
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

ചെറുപയര്‍ പരിപ്പ് 2 മണിക്കൂര്‍ മുന്‍പ് കുതര്‍ത്ത് വയ്ക്കുക. ഉണ്ടാക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് നന്നായി കഴുകി വെള്ളം കളഞ്ഞെടുക്കുക. അതിലേക്കു പച്ചമുളകും ചേര്‍ത്ത് അരച്ചെടുക്കുക. നല്ല മിനുസം ആകാന്‍ പാടില്ല. എന്നാല്‍ അരഞ്ഞിരിക്കണം. അതിലേക്കു ആവശ്യത്തിന് ഉപ്പ്, കുരുമുളക്, മല്ലി എന്നിവ ഇട്ട് ഇളക്കുക. എണ്ണ ചൂടായാല്‍ കുറേശേ ഇട്ട് ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വറുത്തെടുക്കുക.

ചട്ണി : മല്ലിയിലയും ഒരു പച്ചമുളകും ചെറിയ കഷ്ണം ഇഞ്ചിയും ഉപ്പും കൂടി നന്നായി അരച്ചെടുക്കുക. അതിലേക്കു രണ്ട് തുള്ളി നാരങ്ങാ നീര് ഒഴിച്ച് ഇളക്കുക.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top