Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മദ്യവില്പന; ബെവ്കോ ആപ്പ് പരാജയപ്പെട്ടത് ബാറുടമകള്‍ക്കുവേണ്ടി സര്‍ക്കാര്‍ കള്ളക്കളി കളിച്ചതാണെന്ന് ആരോപണം   ****    പോലീസുകാരെ ഭീഷണിപ്പെടുത്തിയ സിപി‌എമ്മുകാരോട് കീഴടങ്ങാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം   ****    ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ നിന്ന് പണം ഈടാക്കുന്നത് അവരോടു ചെയ്യുന്ന വഞ്ചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍   ****    ഛത്തീസ്ഗഢിലെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു   ****    ‘ഗൂഗിള്‍ പേ’ ആപ്പിനെതിരെയുള്ള പരാതിയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അന്വേഷിക്കുന്നു   ****   

കൊവിഡ് മഹാമാരിയുടെ മൂന്നാം വരവോ? ഇളവുകള്‍ അനുവദിച്ച ഒരാഴ്ച കൊവിഡ് കേസുകള്‍ കൂടി; ഗ്രീന്‍സോണിലായിരുന്ന ഇടുക്കിയും കോട്ടയവും റെഡ് സോണിലേക്ക്

April 29, 2020

image_266കൊവിഡ്-19 രോഗവ്യാപനം കുറഞ്ഞുവെന്ന് കരുതി ഇളവുകള്‍ അനുവദിച്ച ഏപ്രില്‍ 20 മുതല്‍ ഒരാഴ്ച കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 80 കേസുകള്‍. അതിന് മുമ്പത്തെ ആഴ്ചയില്‍ 33 രോഗികള്‍ മാത്രമായിരുന്നിടത്താണ് ഇപ്പോള്‍ 80 രോഗികളായി വര്‍ധിച്ചത്. രോഗികളില്ലാത്തതിനെ തുടര്‍ന്ന് ഗ്രീന്‍ സോണിലായ ഇടുക്കി, കോട്ടയം ജില്ലകള്‍ റെഡ്‌സോണിലായി. ഇരുജില്ലകളിലെയും ഹോട്‌സ്‌പോട്ടുകള്‍ വര്‍ധിപ്പിച്ചു.

ആശങ്കയൊഴിഞ്ഞതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പോയിന്റ് ടു പോയിന്റ് ബസ് സര്‍വ്വീസ് നടത്താന്‍ ആലോചിച്ച കോട്ടയത്ത് ഇളവുകള്‍ അനുവദിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കേണ്ടി വന്നിരിക്കുകയാണ്. ഇത് കൊവിഡ് മഹാമാരിയുടെ മൂന്നാം വരവാണോ എന്നാണ് ആശങ്ക.വൂഹാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ വഴിയുള്ള രോഗപ്പകര്‍ച്ച രണ്ടാം ഘട്ടവുമായി കണക്കാക്കിയാല്‍ സമ്പര്‍ക്കവ്യാപനവും ഉറവിടം എവിടെയെന്ന് അറിയാത്ത കേസുകളും മൂന്നാം വരവായി കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

ഇളവുകളാണ് കാരണമെന്ന് പറയാനാവില്ലെങ്കിലും പ്രതിരോധത്തിലും ജാഗ്രതയിലും അയവിന് സമയമായില്ലെന്നതാണ് പുതിയ സാഹചര്യങ്ങളും കണക്കുകളും ബോധ്യപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കിടെ സ്ഥിരീകരിച്ച 80ല്‍ 35 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാ. ആറ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കുറഞ്ഞ ദിവസങ്ങള്‍ക്കകം ഇത്രയധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധ കേരളത്തില്‍ ആദ്യമാണ്. സംസ്ഥാനത്ത് സമൂഹവ്യാപനം കണ്ടെത്താനായിട്ടില്ല. സമൂഹവ്യാപനം നടന്നോ എന്നറിയാന്‍ ശേഖരിച്ച 3056 സാമ്പിളുകളുകളിലെ ഫലം വരാനിരിക്കുകയാണ്.

രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍, പൊലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി വിവിധയിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തയാളുകളുടെ സാമ്പിള്‍ റാന്‍ഡം സ്വഭാവത്തില്‍ സമാഹരിച്ചാണ് പരിശോധനയ്ക്കയച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കേരളത്തിന് നിര്‍ണായകമാണ്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top