Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

റണ്‍‌വീര്‍-ആലിയ വിവാഹം കാണാനാകാതെ ഋഷി കപൂര്‍ യാത്രയായി, സംസ്ക്കാര ചടങ്ങ് ആലിയ ഷൂട്ട് ചെയ്തത് ആര്‍ക്കു വേണ്ടി

May 1, 2020

rishi1മകന്‍ റണ്‍‌വീര്‍ കപൂറും ആലിയ ഭട്ടുമായുള്ള വിവാഹം കാണാന്‍ നില്‍ക്കാതെ ഋഷി കപൂര്‍ യാത്രയായി. അന്ത്യകര്‍മ്മങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. സംസ്കാര ചടങ്ങില്‍ ഭാര്യ നീതു കപൂറിന് കണ്ണുനീര്‍ താങ്ങാനായില്ല. സഹോദരി റിമ ജെയിനും രണ്‍ബീറിന്റെ പ്രത്ശ്രുത വധു ആലിയ ഭട്ടും അവരെ ആശ്വസിപ്പിച്ചു.

മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷൻ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് ഋഷി കപൂർ അന്തരിച്ചത്. രണ്ടു വര്‍ഷമായി ക്യാന്‍സറുമായി പോരാടുകയായിരുന്നു. ശ്വാസതടസ്സം ബാധിച്ചതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കര്‍ശനമായ പോലീസ് സുരക്ഷയ്ക്കിടയിലാണ് വൈകുന്നേരം മുംബൈയിലെ ചന്ദന്‍വാടി ഇലക്ട്രിക് ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കുടുംബത്തില്‍ നിന്നും അടുത്ത സുഹൃത്തുക്കളുടെ സര്‍ക്കിളില്‍ നിന്നുമുള്ള 20 പേര്‍ക്ക് മാത്രമേ ശ്മശാനത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

rishiഅതിനിടെ, മരണാനന്തര ചടങ്ങ് മൊബൈലില്‍ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ആലിയ ഭട്ടിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സത്യാവസ്ഥ അറിയാതെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ലോക്ഡൗണ്‍ ആയതുകൊണ്ട് യാത്ര ചെയ്യാനാകാതെ ഡല്‍ഹിയില്‍ കഴിയുന്ന ഋഷി കപൂറിന്റെ മകള്‍ക്ക് തന്റെ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനായി ലൈവ് ഷൂട്ട് ചെയ്യാനാണ് ആലിയ ഫോണുമായി എത്തിയത്.

അച്ഛന്റെ അന്ത്യകര്‍മ്മകള്‍ കാണണമെന്ന് മകള്‍ ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളിലൂടെയാണ് അച്ഛനെ മകള്‍ അവസാനമായി കണ്ടത്. കണ്ണീരോടെയാണ് ആലിയ ഫോണുമായി നിന്നത്. തൊട്ടടുത്ത് റണ്‍വീര്‍ കപൂറുമുണ്ട്. അന്ത്യകര്‍മ്മങ്ങള്‍ക്ക് കുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരും മാസ്‌കും കൈ ഉറകളും ധരിച്ചാണ് നിന്നത്.

ഡല്‍ഹിയിലാണ് മകള്‍ റിധിമയും കുടുംബവും ഉള്ളത്. മുംബൈയില്‍ എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പോലീസ് പ്രത്യേക യാത്രാ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എത്താന്‍ സാധിച്ചില്ല. ഋഷി കപൂറിന്റെ മകളായ കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍, ആലിയ ഭട്ട്, മകന്‍ റണ്‍വീര്‍ കപൂര്‍, സഹോദരന്‍ രണ്‍ധീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, അനില്‍ അംബാനി മറ്റ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 20 പേരാണ് ഉണ്ടായത്. ഋഷി കപൂറിന്റെ സഹോദരി ഋതു നന്ദ മൂന്നുമാസം മുന്‍പ് അര്‍ബുദത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

kareena-kapoor857973-2



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top