Flash News

കൊവിഡിനെതിരെ മൂലകോശ ചികിത്സ വികസിപ്പിച്ചു; നിര്‍ണായക നേട്ടവുമായി യുഎഇ

May 2, 2020

UAE-stem-cell-750x450അബുദാബി: കൊവിഡ്-19 വൈറസ് രോഗത്തിനെതിരെ മൂലകോശ (സ്‌റ്റെംസെല്‍) ചികിത്സ വികസിപ്പിച്ച് യുഎഇ ഗവേഷകര്‍. അബുദാബി സ്‌റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് മൂലകോശ ചികിത്സ വികസിപ്പിച്ചെടുത്തത്. നിര്‍ണായക നേട്ടം കൈവരിച്ച ഗവേഷകസംഘത്തെ ഭരണാധികാരികള്‍ അഭിനന്ദിച്ചു. യുഎഇയിലെ ജനങ്ങളുടെ പേരില്‍ ഗവേഷകരോട് നന്ദി പറയുന്നുവെന്ന് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പറഞ്ഞു.

കൊവിഡ് രോഗിയുടെ രക്തത്തില്‍ നിന്ന് മൂലകോശം വേര്‍തിരിച്ച് അതില്‍ പരീക്ഷണം നടത്തി വീണ്ടും രോഗിയുടെ ശരീരത്തില്‍ തന്നെ പ്രയോഗിക്കുന്ന രീതിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി ആഗോളതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഇത് സഹായിക്കുമെന്നും ഭരണാധികാരികള്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സൂക്ഷിക്കുന്നതില്‍ യുഎഇ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരികള്‍ വ്യക്തമാക്കി.

യുഎഇയില്‍ 73 രോഗികള്‍ക്ക് മൂലകോശ ചികിത്സ വിജയകരമായി നടത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ ചികിത്സയിലൂടെ രോഗിയുടെ ശ്വാസകോശ സെല്ലുകള്‍ പുനരുജ്ജീവിപ്പിച്ച് പ്രതിരോധ പ്രതികരണം ക്രമീകരിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിച്ച് ആരോഗ്യകരമായ കോശങ്ങള്‍ക്ക് കൂടി കൂടുതല്‍ അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് നൂതനവും വാഗ്ദാനപ്രദവുമായ ചികിത്സ വികസിപ്പിക്കുന്നതിന് യുഎഇ സാമ്പത്തിക മന്ത്രാലയം പേറ്റന്റ് നല്‍കി.

ക്ലിനിക്കല്‍ ട്രയലില് രോഗികള്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പരമ്പരാഗത ചികിത്സകള്‍ക്കൊപ്പമാണ് രോഗികള്‍ക്ക് മൂലകോശ ചികിത്സ കൂടി പരീക്ഷിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചികിത്സയുടെ ഫലപ്രാപ്തി സംബന്ധിച്ച് പൂര്‍ണ വിവരങ്ങള്‍ പുറത്തുവരുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top