Flash News

റവ എം. ജോണ്‍ മിഷന്‍ ഫീല്‍ഡിലെ കര്‍മയോഗി

May 4, 2020

johnഡാളസ്: മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദീകനും മിഷനറിയും ‘സുഹൃത്ത് അച്ചന്‍’എന്നു സഭാ ജനങ്ങള്‍ക്കിടിയാല്‍ അറിയപ്പെടുകയും ചെയ്യുന്ന റവ എം ജോണ്‍ ഫിലാഡല്‍ഫിയയില്‍ മെയ് 2 ശനിയാഴ്ച വൈകീട്ട് അന്തരിച്ചു .

ലോകമെങ്ങും പതിനായിരങ്ങളെ തട്ടിയെടുത്ത കോവിഡ് എന്ന മഹാമാരി ആ ധന്യ ജീവിതത്തെയും ഒഴിവാക്കിയില്ല എന്നത് ദുഃഖകരമാണ്. കൊട്ടാരക്കര പട്ടമല സ്വദേശിയാണ്. കല്ലുപറമ്പില്‍ കുടുംബാംഗം

1960 ഫെബ്രുവരിയില്‍ മാര്‍ത്തോമ്മാസഭയിലെ ഡീക്കനായും അതെ വര്‍ഷം ഏപ്രില്‍ മാസം കശീശയുമായി സഭയുടെ പൂര്‍ണ പട്ടത്വ ശുശ്രുഷയിലേക്കു പ്രവേശിക്കുകയുംചെയ്തു .

കുലശേഖരം, അഞ്ചല്‍, വാളകം, പട്ടമല, കൊട്ടാരക്കര, തലവൂര്‍, മണ്ണടി, ഇളമ്പല്‍, പുനലൂര്‍, കൊല്ലം പെരിനാട്, മണ്ണൂര്‍, മണക്കോട്, ചെങ്ങമനാട് തുടങ്ങിയ വിവിധഇടവകകളില്‍ സ്തുത്യര്‍ഹ സേവനത്തിനു ശേഷം 1988 ഏപ്രില്‍ മുപ്പതിനാണു സഭയുടെസജീവ സേവനത്തില്‍ നിന്നും അച്ചന്‍ വിരമിച്ചത് . ഫിലഡല്ഫിയയില്‍ മക്കളുടെ വസതിയില്‍ വിശ്രമ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് മരണം ആ അനുഗ്രഹീത ജീവിതത്തിനു തിരശീലയിട്ടത്.

ഗുരുവായൂര്‍ മാര്‍ത്തോമാ സഭയുടെ മിഷനറിയായി പ്രവര്‍ത്തിച്ചിരുന്നു . തൃശൂര്‍ നെല്ലികുന്നത്തുള്ള രവി വര്‍മ്മ മന്ദിരത്തില്‍ സൂപ്രണ്ടായി പ്രവര്‍ത്തിക്കുമ്പോള്‍ അച്ഛനുമായി അടുത്ത് ഇടപഴകുന്നതിനു ഈ ലേഖകന് കഴിഞ്ഞിട്ടുണ്ട്. അവിടെയുള്ള അന്തേവാസികളോടുള്ള കാരുണ്യ പൂര്‍വ്വമായ സമീപനം അച്ചന്റെ ദൈവ സ്‌നേഹത്തിന്റെ പ്രകടമായ നിദര്‍ശനമായിരുന്നു. അഗാധ ദൈവവചന പാണ്ഡിത്യവും ലളിതമായ ജീവിതത്തിന്റെയും ഉടമയായിരുന്നു അച്ചന്‍ . ഇടവക ജനങ്ങളോട് വ്യക്തിപരമായ ബന്ധം സ്ഥാപിക്കുന്നതില്‍ അച്ചന്‍ എന്നും പ്രത്യേകം ശ്രദ്ധിച്ചിരുന്നു .

വിശ്രമ ജീവിതം നയിക്കുന്നതിനിടയിലും ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ഇടവക വൈസ്പ്രസിഡന്റായസേവനം അനുഷ്ടിച്ചു വരികയായിരുന്നു. അന്നമ്മ കൊച്ചമ്മ അച്ചന്റെ പ്രവര്‍ത്തനങ്ങളില്‍ എന്നും വലിയ കൈത്താങ്ങലായിരുന്നു. മക്കള്‍ സുജ, ജയാ, എബി, ആഷ.

അച്ചന്റെ വേര്‍പാട് മാര്‍ത്തോമ്മാ സഭക്കും കുടുംബാഗങ്ങള്‍ക്കും, പ്രത്യേകം അച്ചനെ സ്‌നേഹിച്ചിരുന്നവര്‍ക്കും തീരാനഷ്ടമാണ്. തന്റെ ഇഹലോകത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തക്കതായ പ്രതിഫലം ലഭിക്കുന്നതിന്താന്‍ആരില്‍ ആശ്രയം വെച്ചിരുന്നുവോ അവിടേക്കു കടന്നുപോയ ആ ധന്യജീവിതത്തിനു മുന്‍പില്‍ ശിരസ്സു നമിക്കുന്നു.

പി പി ചെറിയാന്‍Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top