Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

ഇന്നത്തെ നിങ്ങളുടെ നക്ഷത്ര ഫലം (മെയ് 5, 2020)

May 5, 2020

Yearly-Horoscope-Predictions-for-Zodiac-Signs-jageshwarastroഅശ്വതി: വസ്തുനിഷ്ഠമായ സമീപനം സര്‍വകാര്യവിജയങ്ങള്‍ക്കും വഴിയൊരുക്കും. യുക്തമായ തീരുമാനം സ്വീകരിക്കാൻ അനുഭജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം തേടും.

ഭരണി: യുക്തമായ തീരുമാനം സ്വീകരിക്കാൻ അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദ്ദേശം തേടും. വിജയശതമാനം വര്‍ധിപ്പിച്ചതിനാല്‍ വിദേശ ഉദ്യോഗത്തിന് അപേക്ഷ സമര്‍പ്പിക്കാൻ അര്‍ഹത നേടും.

കാര്‍ത്തിക: ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിന് ചേരും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധി ക്കും.

രോഹിണി: ഐശ്വര്യവും സമാധാനവും സല്‍കീര്‍ത്തിയും ആരോഗ്യവും ഉണ്ടാകും. ആത്മധൈര്യം ആര്‍ജിക്കും. ശുഭഫലങ്ങള്‍ ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കാൻ സാധിക്കും.

മകയിരം: സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. ജോലിക്കാര്‍ ചെയ്തുവെച്ച് അബദ്ധങ്ങള്‍ തിരുത്തേണ്ടതായി വരും. ബന്ധുക്കള്‍ക്കിടയില്‍ നിന്നും അപസ്വരം കേള്‍ക്കുവാനിടവരും.

തിരുവാതിര: പലപ്രകാരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയും ആത്മവിശ്വാസവുമുണ്ടാകും. പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തിക വരുമാനം വര്‍ധിക്കും.

പുണര്‍തം: സഹോദര സഹായഗുണം ഉണ്ടാകും. പ്രതികാര ശൈലി ഉപേക്ഷിക്കണം. സാമ്പത്തിക നിയന്ത്രണത്താല്‍ മിച്ചം ഉണ്ടാകും. ശരീരസുഖം കുറയും.

പൂയം: നീതിപൂര്‍വമുള്ള ഭരണം കാഴ്ചവെക്കുവാനിട വരും. പരിചയസമ്പന്നരുടെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ അവലംബിക്കും.

ആയില്യം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അന്യരുടെ ആവശ്യ‌ങ്ങള്‍ സാധിപ്പിക്കും. സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും. സ്നേഹബന്ധത്തിന് മൂല്യം പ്രകടമാകും.

മകം: പൊതുതാല്പര്യം മാനിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. ഇടപെടുന്ന വിഷയങ്ങളില്‍ അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും. പുനരാലോചനയില്‍ പുതിയഗൃഹം വാങ്ങാന്‍ അന്വേഷണമാരംഭിക്കും.

പൂരം: സംഘനേതൃത്വസ്ഥാനം വഹിക്കും. മേലധികാരിയുടെ ചുമതലകള്‍ നിര്‍വഹിക്കും. അര്‍ഥ വ്യാപ്തിയോടു കൂടിയ വചനങ്ങള്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും.

ഉത്രം: ആരോഗ്യം തൃപ്തികരമായിരിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പുതിയ പദ്ധതി ആവിഷ്കരിക്കും. സ്വസ്ഥതയും സമാധാനവും കുടുംബ സൗഖ്യവും ഉണ്ടാകും.

അത്തം: അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും. പുതിയ തലമുറയിലുള്ളവരുടെ അനൈക്യത കാരണത്താല്‍ മാറിതാമസിക്കാൻ തീരുമാനിക്കും.

ചിത്ര: സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ചോതി: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധിക്കും. വ്യാപാര വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കും.

വിശാഖം: മാതാപിതാക്കളുടെ ആവശ്യത്താല്‍ യാത്രമാറ്റിവെക്കും. പൂര്‍വികസ്വത്ത് ഭാഗത്തില്‍ ലഭിക്കും. പുതിയ വ്യാപാര സാധ്യതകളെപ്പറ്റി അന്വേഷിക്കും. വ്യവസ്ഥകള്‍ പാലിക്കും.

അനിഴം: വാക്തര്‍ക്കങ്ങളില്‍ ഇടപെടരുത്. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. വ്യവസ്ഥകള്‍ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. പ്രതാപവും ഐശ്വര്യവും ഉണ്ടാകും.

തൃക്കേട്ട: ഉദ്യോഗത്തിനോടനുബന്ധമായി പാരമ്പര്യപ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കും. ജീവിതഘട്ടങ്ങള്‍ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആര്‍ജവവുമുണ്ടാകും.

മൂലം: ആഗ്രഹിച്ച പദവി ലഭിക്കും. ആത്മവിശ്വാസവും ഓര്‍മശക്തിയും പ്രവര്‍ത്തന ക്ഷമതയും നിഷ്കര്‍ഷയും വര്‍ധിക്കും.

പൂരാടം: വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. വരവും ചെലവും തുല്യമായിരിക്കും. nഉത്രാടം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ കൃത്യതയോടുകൂടി സാധിപ്പിക്കും. ധര്‍മ പ്രവൃത്തികള്‍ക്കു പുണ്യപ്രവൃത്തിക്കുമായി സര്‍വാത്മനാ സഹകരിക്കും.

തിരുവോണം: കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുവാനുള്ള ആര്‍ജവവും ആത്മവിശ്വാസവും ഉണ്ടാകും. സജീവ സാന്നിധ്യത്താല്‍ സര്‍വകാര്യ വിജയം നേടും.

അവിട്ടം: ന്യായമായ ആവശ്യങ്ങള്‍ അവതരിപ്പിക്കും. കഫനീര്‍ദ്ദോഷരോഗങ്ങളാല്‍ അവധിയെടുക്കും. പാരമ്പര്യപ്രവൃത്തികളില്‍ പ്രവര്‍ത്തിക്കാൻ സന്നദ്ധനാകും.

ചതയം: ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാൻ പലപ്പോഴും രാത്രിയിലും പ്രവര്‍ത്തിക്കേണ്ടതായി വരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസാഹചര്യങ്ങളുണ്ടാകുമെങ്കിലും പരീക്ഷയില്‍ പ്രതീക്ഷിച്ചതുപോലെ അവതരിപ്പിക്കാൻ സാധിക്കുയില്ല.

പൂരോരുട്ടാതി: ഭക്തിശ്രദ്ധാപുരസരം ചെയുന്ന കാര്യങ്ങള്‍ക്ക് സമ്പൂര്‍ണ വിജയം ഉണ്ടാകും. കലാസാഹിത്യരചനകള്‍ക്ക് അംഗീകാരം ലഭിക്കും. സ്വപ്ന സാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

ഉത്രട്ടാതി: ശ്രേഷ്ഠമായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കും. ഓര്‍മശക്തി വര്‍ധിക്കും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കും.

രേവതി: സംതൃപ്തിയുള്ള ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. മാനസികവിഭ്രാന്തിക്ക് കുറവുതോന്നും. വിദഗ്ദ്ധോപദേശം സ്വീകരിച്ച് പുതിയ ക്രയവിക്രയങ്ങള്‍ നട ത്തും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top