Flash News

ഡോ. ശശി തരൂര്‍ എം പി പ്രവാസികളുമായി സംവദിക്കുന്നു

May 6, 2020 , ജോസഫ് ഇടിക്കുള

Newsimg1_2370221ന്യൂയോര്‍ക്ക് : പ്രമുഖ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പി യുമായ ഡോ ശശി തരൂര്‍ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുമായി സംവദിക്കുന്നു. മേയ് 9 ന് ഇന്ത്യന്‍ സമയം രാത്രി 7:30 ന് (ന്യൂ യോര്‍ക്ക് ടൈം രാവിലെ 10 മണി) വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കികൊണ്ടാണു പരിപാടിയുടെ നടത്തിപ്പ് എന്ന് സംഘാടകര്‍ അറിയിച്ചു. (The Pandemic and World Disorder) ദി പാന്‍ഡെമിക് ആന്‍ഡ് വേള്‍ഡ് ഡിസോര്‍ഡര്‍ എന്നതാണു പരിപാടിയുടെ വിഷയം. പ്രവാസികളായ എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ ആശങ്കകള്‍ പങ്കു വെക്കുവാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമുള്ള ഒരവസരമായിട്ടാണു ഈ പരിപാടി കണക്കാക്കപ്പെടുന്നത്.

കോവിഡ് 19 വ്യാപനത്തിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും ഇതിനുള്ളില്‍ തന്നെ എല്ലാവരുടേയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംവാദം വിവിധ സോഷ്യല്‍ മീഡിയകളിലും ലൈവായി ടെലികാസ്റ്റ് ചെയ്യപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് എബ്രഹാം 9175444137, വിശാഖ് ചെറിയാന്‍ 7577567374, രാജീവ് മോഹന്‍, 3367458557, വിപിന്‍ രാജ് 7033078445, ജോസഫ് ഇടിക്കുള 2014215303.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top