Flash News

കോവിഡ്-19നേക്കാള്‍ പ്രഹരശേഷിയുള്ള സാംക്രമിക വൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

May 6, 2020

corona-virus-gettyവാഷിംഗ്ടണ്‍: ലോകമൊട്ടാകെ വ്യാപരിച്ച് പതിനായിരക്കണക്കിന് പേരെ കൊന്നൊടുക്കിയ മാരകമായ കൊറോണ വൈറസ് അഥവാ കോവിഡ്-19നേക്കാള്‍ ശക്തിയേറിയ വൈറസിനെ കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍.

യു എസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കൊറോണ വൈറസിന്റെ ഏറ്റവും ശക്തവും ജനിതകവ്യതിയാനം സംഭവിച്ചതുമായ ശ്രേണിയെ കണ്ടെത്തിയത്. ആണവായുധങ്ങളുടെ രൂപകല്‍പ്പനയ്ക്കായി രണ്ടാം ലോക മഹായുദ്ധസമയത്ത് സ്ഥാപിച്ച യുഎസ് ഊര്‍ജ്ജ വകുപ്പിന്റെ ദേശീയ ലബോറട്ടറിയാണ് ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറി.

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 രോഗത്തിന് കാരണമായ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമായ വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു ജനിതക വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ കണ്ടെത്തിയത്. യൂറോപ്പിലായിരുന്നു ഇത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു. ഈ വൈറസുകള്‍ വേഗത്തില്‍ പടരുന്നതിന് പുറമേ, രോഗം ബാധിച്ച ആളുകളെ രണ്ടാമതും അണുബാധയ്ക്ക് ഇരയാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ ഈ കണ്ടെത്തല്‍ 33 പേജുള്ള റിപ്പോര്‍ട്ടായി പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍കൈ്വസില്‍ ശാസ്ത്രലോകത്തിന്റെ വിശലകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ചുകഴിഞ്ഞു.

കൊറോണ വൈറസിന്റെ പുറംഭാഗത്ത് മനുഷ്യന്റെ ശ്വസന കോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്. ലോകമെമ്പാടുമുള്ള 6000ത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളുടെ ഒരു കംപ്യൂട്ടേഷണല്‍ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. പുതിയ കൊറോണ വര്‍ഗ്ഗത്തിന് അതിന്റെ മുന്‍ഗാമികളുടെ മേല്‍ മേധാവിത്വം സ്ഥാപിക്കാനായത് ഇത് വലിയ പകര്‍ച്ചവ്യാധിയാണെന്ന കാര്യം വീണ്ടും ഉറപ്പിക്കുകയാണ്.

ഈ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഒരു ജനസംഖ്യയില്‍ പ്രവേശിക്കുമ്പോള്‍, അവ അതിവേഗം പ്രാദേശിക പകര്‍ച്ചവ്യാധിയായി കൂടുതല്‍ ആളുകളിലേക്ക് പകരുകയാണെന്ന് കംപ്യൂട്ടേഷന്‍ ബയോളജിസ്റ്റായ കോര്‍ബര്‍ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top