Flash News

ആലീസ് മണ്‍റോക്ക് സാഹിത്യ നൊബേല്‍

October 11, 2013 , സ്വന്തം ലേഖകന്‍

_alice_munro_സ്റ്റോക്ഹോം: സമകാലിക ചെറുകഥയുടെ ആചാര്യസ്ഥാനത്തുള്ള കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോക്ക് സാഹിത്യ നൊബേല്‍. 82 കാരിയായ മണ്‍റോ ‘കനേഡിയന്‍ ചെക്കോവ്’ എന്നാണ് അറിയപ്പെടുന്നത്. സാഹിത്യ നൊബേലിന് അര്‍ഹയാകുന്ന 13ാമത് വനിതയും കാനഡയില്‍ നിന്നുള്ള ആദ്യത്തെയാളുമാണ് ഇവര്‍. 1976ല്‍ നൊബേല്‍ നേടിയ സാള്‍ ബെല്ളോ ജന്മം കൊണ്ട് കാനഡക്കാരനാണെങ്കിലും ചെറുപ്രായത്തിലേ അമേരിക്കയില്‍ കുടിയേറിയ ആളാണ്.

 

പുരസ്കാരം പ്രഖ്യാപിക്കവെ, സമകാലിക ചെറുകഥയുടെ ആചാര്യ എന്നാണ് സ്വീഡിഷ് അക്കാദമി മണ്‍റോയെ വിശേഷിപ്പിച്ചത്. 1931 ജൂലൈ 10ന് കാനഡയിലെ ഒണ്‍ടേറിയോയിലെ വിന്‍ഗാമില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ആലിസ് മണ്‍റോ, കൗമാരത്തിലേ എഴുത്തുതുടങ്ങിയിരുന്നു. സര്‍വകലാശാലാ വിദ്യാഭ്യാസ കാലത്താണ് ആദ്യ കഥ-‘ദ ഡൈമന്‍ഷന്‍സ് ഓഫ് എ ഷാഡോ’ പ്രസിദ്ധീകരിച്ചത്. 1968ല്‍ ‘ഡാന്‍സ് ഓഫ് ദ ഹാപ്പി ഷെയ്ഡ്സ്’ എന്ന പ്രശസ്തമായ കഥാസമാഹാരം പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് നിരവധി കഥകളും സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. 1963ല്‍ വിക്ടോറിയയില്‍ ‘മണ്‍റോസ് ബുക്സ്’ എന്ന പേരില്‍ പുസ്തകശാല തുടങ്ങി. ഇത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 1951ലാണ് ജയിംസ് മണ്‍റോയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മൂന്ന് പെണ്‍കുട്ടികളുണ്ട്. ’72ല്‍ ഇവര്‍ വിവാഹ മോചിതരായി. ’76ല്‍ ആലിസ് ജെറാള്‍ഡ് ഫ്രെംലിന്‍ എന്ന ഭൗമശാസ്ത്രജ്ഞനെ വിവാഹം ചെയ്തു. മകള്‍ ഷൈലയും എഴുത്തുകാരിയാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top