Flash News
ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് വിമാനത്താവളത്തില്‍ വ്യാഴാഴ്ച മുതല്‍ ഫെയ്സ് മാസ്ക് നിര്‍ബ്ബന്ധമാക്കി   ****    ചൈനയ്ക്കെതിരെ അമേരിക്കയുടെ കുരുക്കു മുറുകുന്നു, രണ്ട് ചൈനീസ് ടെലികോം ഭീമന്മാര്‍ക്ക് അമേരിക്കയില്‍ വിലക്ക്   ****    ചൈനയ്ക്ക് അമേരിക്കയുടെ മറ്റൊരു തിരിച്ചടി, ചൈനയുമായി ബിസിനസ് നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമത്തുന്ന നിയമം പാസാക്കി   ****    കോവിഡ്-19: ജനങ്ങളുടെ അശ്രദ്ധ രോഗ വ്യാപനത്തിന് ആക്കം കൂട്ടുന്നു, എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റ് അടച്ചു   ****    ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി, ജോസ് കെ മാണിക്ക് ഗ്രീന്‍ സിഗ്നല്‍ നല്‍കി കോടിയേരി   ****   

സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

May 11, 2020

k k shailajaതിരുവനന്തപുരം: കേരളത്തില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നാലു പേര്‍ കാസര്‍ഗോഡ് ജില്ലയിലും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ നാലു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാംപിളുകള്‍ ശേഖരിച്ചതില്‍ 3791 സാംപിളുകള്‍ നെഗറ്റീവ് ആയി.

അതിനിടെ, വയനാട് ജില്ലയിലെ നെന്മേനിയെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് ആകെ 34 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top